കണ്ണൂർ ആകാശവാണിയെ റിലേ കേന്ദ്രമാക്കാൻ നീക്കം
text_fieldsകണ്ണൂര്‍: ലോക്ഡൗണിെൻറ മറവില്‍ കണ്ണൂര്‍ ആകാശവാണിയെ റിലേ കേന്ദ്രമാക്കി മാറ്റാനുള് ള നീക്കം നടക്കുന്നതായി സൂചന. വൈവിധ്യമാര്‍ന്ന പരിപാടികളാലും ശ്രോതാക്കളുടെ പങ്കാള ിത്തംകൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയ കണ്ണൂര്‍ നിലയത്തിെൻറ ഭാവി ആശങ്കയിലാണ്. ലോക്ഡൗ ണ് നിയന്ത്രണങ്ങളുടെ പേരില്‍ ആകാശവാണിയുടെ കണ്ണൂര്‍ എഫ്.എം നിലയത്തില്‍നിന്നുള്ള രണ്ട് പ്രധാന ട്രാന്സ്മിഷനുകള് ഇതിനകം വേണ്ടെന്നുവെച്ചു. ഇപ്പോള്‍ തിരുവനന്തപുരം നിലയത്തില്‍നിന്നുള്ള പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റു സ്റ്റേഷനുകള്‍ ശ്രോതാക്കള്‍ക്ക് ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ പ്രക്ഷേപണം ചെയ്യുമ്പോള്‍ കണ്ണൂര്‍ നിലയവുമായി ശ്രോതാക്കള്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം കൊട്ടിയടച്ച നിലയിലാണ്.
കണ്ണൂര്‍ നിലയത്തില്‍ പരിപാടികൾ ഒരുക്കുന്നതും പ്രക്ഷേപണവും ഇല്ലാതായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിച്ചത്. ക്രമേണ കണ്ണൂര്‍ നിലയത്തെ പൂര്‍ണമായും റിലേ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിെൻറ ഭാഗമാണ് ഇതെന്ന് ശ്രോതാക്കളുടെ കലാ സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദി കണ്ണൂര്‍ ജില്ല കമ്മിറ്റി ആരോപിക്കുന്നു. കണ്ണൂര്‍ നിലയത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കാഷ്വല്‍ ജീവനക്കാരാണ് കൂടുതലും പരിപാടികള്‍ തയാറാക്കുന്നത്. എന്നാല്‍, നിലയത്തിനു സമീപമുള്ള കാഷ്വല്‍ ജീവനക്കാര്‍ ജോലിക്ക് വരാന്‍ സന്നദ്ധരാണെന്നറിയിച്ചിട്ടും ആവശ്യമുള്ളപ്പോള്‍ വിളിക്കാമെന്ന അറിയിപ്പാണ് നല്‍കിയത്.
അതേസമയം, നിലവിലെ കാഷ്വല്‍ ജീവനക്കാര്‍ സ്ഥിരം നിയമനം ആവശ്യപ്പെട്ട് നേരത്തെ ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ ആകാശവാണി സുപ്രീം കോടതിയിൽ അപ്പീല്‍ നല്കി. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി, നിലവിലെ സ്ഥിതി തുടരണമെന്നും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടുത്തരുതെന്നും ഇടക്കാല വിധി നൽകിയിട്ടുണ്ട്. ഈ വിധി നടപ്പാക്കാതെ, ഫണ്ടുണ്ടായിട്ടും തങ്ങള്‍ക്ക് മാര്‍ച്ച് മാസത്തെ വേതനം നല്‍കിയില്ലെന്ന് കാഷ്വല്‍ ജീവനക്കാര്‍ പറയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലെന്നുപറഞ്ഞ് കണ്ണൂര്‍ നിലയത്തെ റിലേ കേന്ദ്രമാക്കി മാറ്റിയാല്‍, ഇവര്‍ക്ക് നിയമനം നല്‍കാതെ ഒഴിവാക്കാമെന്ന ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. കണ്ണൂര്‍ ആകാശവാണിയിലെ പരിപാടികള്‍ പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാവണമെന്ന് കാഞ്ചീരവം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ജീവനക്കാർ കുറഞ്ഞ സ്റ്റേഷനാണ് കണ്ണൂരിലേതെന്നും കൂടുതലും കാഷ്വൽ ജീവനക്കാരെ വെച്ചാണ് പരിപാടികൾ തയറാക്കുന്നതെന്നും ആകാശവാണി അധികൃതർ പറഞ്ഞു. കോവിഡ് രോഗം കാരണം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്രത്തിൽ നിന്ന് നിർദേശം കിട്ടിയത്.
കാഷ്വൽ ജീവനക്കാർ പലരും വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവരാണ്.ഇവർ എയർ കണ്ടീഷൻഡ് മുറികളിൽ ജോലിയെടുക്കുന്നത് സുരക്ഷക്ക് ഭീഷണിയുണ്ടാക്കും. കർണാടകയിലും തമിഴ്നാട്ടിലും ഒക്കെ തനത് പ്രോഗ്രാമുകൾ വെട്ടിക്കുറച്ച് പ്രധാന സ്റ്റേഷനുകളുടെ പ്രോഗ്രാമുകൾ റിലേ ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.