കണ്ണൂരിലെ സമാധാന യോഗത്തിൽ ‘ഏറ്റുമുട്ടൽ’; യു.ഡി.എഫ് ബഹിഷ്കരിച്ചു
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുൈഹബിെൻറ കൊലപാതകത്തെ തുടർന്ന് ചേർന്ന സമാധാന യോഗത്തിൽ കോൺഗ്രസ്-സി.പി.എം നേതാക്കൾ തമ്മിൽ വാക്കേറ്റം.
സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും തമ്മിലുള്ള വാക്കേറ്റത്തിെനാടുവിൽ യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.
മന്ത്രി എ.കെ. ബാലെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.എമ്മിെൻറ കെ.കെ.രാഗേഷ് എം.പിയെ പെങ്കടുപ്പിച്ചപ്പോൾ കോൺഗ്രസ് എം.എൽ.എമാരെ ക്ഷണിക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. കെ.കെ. രാഗേഷ് പെങ്കടുക്കുന്നത് അറിഞ്ഞതോടെ സുധാകരെൻറ സമരപന്തലിലായിരുന്ന യു.ഡി.എഫ് എം.എൽ.എമാർ യോഗഹാളിലേക്ക് കുതിച്ചെത്തി. കെ.കെ. രാഗേഷിനെ എം.പി എന്ന നിലക്ക് പെങ്കടുപ്പിക്കാമെങ്കിൽ തങ്ങളെ എന്തുകൊണ്ട് വിളിച്ചില്ലെന്നായിരുന്നു ചോദ്യം.
യോഗാധ്യക്ഷൻ മന്ത്രി ബാലനോടുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് പി.ജയരാജനാണ്. ജയരാജൻ മറുപടി പറയേണ്ടെന്ന് സതീൻ പാച്ചേനി പറഞ്ഞതോടെ ഇരുവരും വാക്കേറ്റമായി. തങ്ങൾ വിളിച്ചുചോദിച്ചിട്ടും വരേണ്ടതില്ലെന്നാണ് ജില്ല ഭരണകൂടം പറഞ്ഞതെന്ന് യു.ഡി.എഫ് എം.എൽ.എമാർ ആക്ഷേപിച്ചു. കെ.കെ. രാഗേഷ് സി.പി.എം പ്രതിനിധിയാണെന്ന് ജയരാജൻ വിശദീകരിച്ചു. ഒാരോ പാർട്ടിയിൽനിന്നും രണ്ടുപേരെയാണ് വിളിച്ചതെന്നും ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും മന്ത്രി ബാലനും വിശദീകരിച്ചു.
സി.പി.എമ്മിൽനിന്ന് കെ.പി. സഹദേവനുമുള്ളതുകാണിച്ച് ഒരു പാർട്ടിക്ക് മാത്രം മൂന്നുപേരെ അനുവദിച്ചതിനെ ചൊല്ലിയായി പിന്നീട് തർക്കം. 10 മിനിറ്റിലേറെ നീണ്ട ബഹളത്തിനൊടുവിൽ അധ്യക്ഷനുപകരം പി. ജയരാജൻ കാര്യങ്ങൾ നിയന്ത്രിക്കുന്ന യോഗത്തിൽ ഇരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന്, സമാധാന യോഗം കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു.
ഷുഹൈബ് വധം സി.ബി.െഎ അന്വേഷിക്കണമെന്നാണ് ആവശ്യമെങ്കിൽ അതിനും തയാറാണെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ അതൃപ്തിയുണ്ടെങ്കിൽ സി.ബി.െഎ ഉൾപ്പെടെ ഏതന്വേഷണത്തിനും സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഷുൈഹബ് വധക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരെൻറ നിരാഹാര സമരം നാലാം ദിനത്തിലേക്ക് കടന്നു. സി.ബി.െഎ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ സമരം തുടരുമെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിെൻറ എം.പിമാർ, എം.എൽ.എമാർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ യോഗം വ്യാഴാഴ്ച സമരപന്തലിൽ ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.