എഴുപതുകാരിയുടെ ആത്മഹത്യ പീഡനത്തെ തുടർന്ന്; ഒരാൾ അറസ്റ്റിൽ
text_fieldsഇരിട്ടി: എഴുപതുകാരിയുടെ ആത്മഹത്യ പീഡനംമൂലമാണെന്നുള്ള സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ആറളം പഞ്ചായത്തിലെ പന്നിമൂലയിലെ പി.എം. രാജീവനെ (46) ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. രാജീവൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. മാർച്ച് 30നാണ് വയോധികയെ മുഴക്കുന്നിലെ തറവാട്ടുവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ ആത്മഹത്യക്ക് മുമ്പ് ലൈംഗികപീഡനം നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് െഎ.ജി, എസ്.പി, ഡിവൈ.എസ്.പി എന്നിവരടങ്ങിയ െപാലീസ് ഉദ്യോഗസ്ഥർ മുഴക്കുന്നിലെ വീടും പരിസരവും പരിശോധിക്കുകയും അന്വേഷണം ഉൗർജിതമാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പയഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.