കണ്ണൂരിൽ വീണ്ടും സംഘർഷം; ന്യൂമാഹിയിൽ നിരോധനാജ്ഞ
text_fieldsകണ്ണൂർ:രണ്ടു ദിവസമായി അക്രമം തുടരുന്ന കണ്ണുരിൽ ഇന്നും സംഘർഷം. കൊളശ്ശേരിയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരു െട വീടിനു നേരെ ബോംബേറുണ്ടായി. ആക്രമണത്തിൽ വീടുകൾക്ക് കേടുപാട് പറ്റി.
അതേസമയം, സംഘർഷം തുടരുന്ന ത ലശേരിയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തിങ്കളാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടമാണ് 144 പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് വ്യാപകമായുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ഫോണിലൂടെ അറിയിച്ചെന്ന് ഗവർണർ പി. സദാശിവം അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.