Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ കലുങ്കിലും...

കാർ കലുങ്കിലും വൈദ്യുതിത്തൂണിലും ഇടിച്ച്​ കത്തി രണ്ടു​ വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
കാർ കലുങ്കിലും വൈദ്യുതിത്തൂണിലും ഇടിച്ച്​ കത്തി രണ്ടു​ വിദ്യാർഥികൾ മരിച്ചു
cancel

ശ്രീകണ്ഠപുരം (കണ്ണൂർ): പയ്യാവൂർ - ചന്ദനക്കാംപാറ റോഡിൽ ചതുരംപുഴയിൽ നിയന്ത്രണംവിട്ട കാർ കലുങ്കി​​​െൻറ ഭിത്തിയിലും വൈദ്യുതിത്തൂണിലും ഇടിച്ച് കത്തി രണ്ടു യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ചന്ദനക്കാംപാറ സ്വദേശികളായ വെട്ടത്ത് ജോണി - റജീന ദമ്പതികളുടെ മകൻ റിജുൽ ജോണി (19), കുരുവിലങ്ങാട്ട് ജോയി - ജാൻസി ദമ്പതികളുടെ മകൻ അനൂപ് ജോയി (19) എന്നിവരാണ് മരിച്ചത്. 

കാർ ഓടിച്ചിരുന്ന മച്ചികാട്ട് തോമസി​​​െൻറ മകൻ അഖിൽ (19), മുൻ സീറ്റിലുണ്ടായിരുന്ന വരമ്പകത്ത് സാജുവി​​​െൻറ മകൻ സിൽജോ (19) എന്നിവർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അഖിൽ പരിയാരം മെഡിക്കൽ കോളജിലും സിൽജോ മംഗളൂരു ​തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. നാട്ടുകാരായ നാലുപേരും സുഹൃത്തുക്കളാണ്. 

ഞായറാഴ്ച രാവിലെ 7.40നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തിൽനിന്ന്​ കുർബാന കഴിഞ്ഞ് പയ്യാവൂർ ഭാഗത്തേക്ക് ഇറച്ചിവാങ്ങാൻ പോകവെ ചതുരംപുഴയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കലുങ്കി​​​െൻറ സംരക്ഷണഭിത്തിയിലും വൈദ്യുതിത്തൂണിലും ഇടിച്ച് സമീപത്തെ വീട്ടുമതിലിനോട് ചേർന്ന് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിലൈൻ പൊട്ടി കാറി​​​െൻറ മുകളിൽ പതിച്ചു. രണ്ടായി പിളർന്ന കാറിന്​ തീപിടിച്ച് പിൻസീറ്റ് ഭാഗം തോട്ടിലേക്ക് പതിച്ച് വൻ ശബ്​ദത്തോടെ കത്തിയമരുകയായിരുന്നു.

കത്തിക്കരിഞ്ഞ അനൂപി​​​െൻറ മൃതശരീരം ഇരിട്ടിയിൽനിന്ന്​ വന്ന അഗ്​നിശമനസേനയും പയ്യാവൂർ പൊലീസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിൽനിന്ന്​ റോഡിലേക്ക് തെറിച്ചുവീണ റിജുൽ ജോണി തൽക്ഷണം മരിച്ചു. റിജുൽ രാമപുരം മാർ ആഗസ്തീനോസ് കോളജിൽ രണ്ടാം വർഷ  ഇലക്ട്രോണിക്സ് ആൻഡ്​​ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: റിജോ, മരിയ.

അനൂപ് ബംഗളൂരു ക്രിസ്തുജയന്തി കോളജിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിയാണ്. സഹോദരങ്ങൾ: അഭിലാഷ്, ആകർഷ്.​ പരിയാരം മെഡിക്കൽ കോളജിലെ പോസ്​റ്റ്​മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ​ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയസെമിത്തേരിയിൽ സംസ്‌കരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newscar accidentmalayalam news
News Summary - Kannur car accident-Kerala news
Next Story