കണ്ണൂർ ചക്കരക്കൽ ബോംബ് സ്ഫോടനം; പൊട്ടിയത് ഐസ്ക്രീം ബോംബ് എന്ന് സംശയം
text_fieldsകണ്ണൂർ: ചക്കരക്കൽ ബാവോട് റോഡരികിൽ ബോംബ് സ്ഫോടനം. ഇന്നലെ രാത്രിയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ഉപയോഗിച്ചത് ഐസ്ക്രീം ബോംബ് ആണെന്ന് പ്രാഥമിക നിഗമനം.
മൂന്ന് ഐസ്ക്രീം ബോംബിൽ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചത്. പെട്രോളിങ് സംഘം എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു സ്ഫോടനം. ഇരുട്ടിന്‍റെ മറവിലായത് കൊണ്ട് ബോംബ് എറിഞ്ഞത് ആരാണെന്ന് കണ്ടെത്താനായില്ല.
ബോംബ് സ്ക്വാഡ് എത്തി പൊട്ടാത്ത ബോംബ് നിർവീര്യമാക്കി. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിൽ എ.സി.പിയുടെ നേതൃത്വം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഐസ്ക്രീം ബോളിനുള്ളിൽ ബോംബ് നിർമിക്കുന്നതിനാലാണ് 'ഐസ്ക്രീം ബോംബ്' എന്ന് അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പലേരി പട്ടംകാവിൽ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സംഭവത്തിൽ ഒരു ബി.ജെ.പി പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.