കണ്ണൂർ കോർപ്പറേഷൻ ബജറ്റവതരണം പ്രതിപക്ഷം ബഹിഷ്കരിച്ചു
text_fieldsകണ്ണൂർ: യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ ബജറ്റവതരണം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത ്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി വീഡിയോ കോൺഫറൻസിങ് നടത് തിയിരുന്നു. ഇതിന് ശേഷം ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ബജറ്റ് അവതരണം തുടങ്ങിയത്.
11.30 ന് ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ, നിശ്ചയിച്ച സമയത്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ബജറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിനിടയിലാണ് ബജറ്റ് അവതരിപ്പിക്കാൻ മേയർ ഡെപ്യൂട്ടി മേയറെ ക്ഷണിച്ചത്. ഉച്ചക്ക് 12.40 ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പി.കെ. രാഗേഷ് ബജറ്റ് അവതരണം തുടങ്ങി. ഇതോടെ പ്രതിഷേധ മുദ്രാവാക്യവുമായി പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
കോവിഡ് 19 രോഗബാധ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബജറ്റ് അവതരണം എത്രയും വേഗം പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മേയർ സുമ ബാലകൃഷ്ണൻ പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
11.30നാണ് ബജറ്റവതരണം തീരുമാനിച്ചതെന്നും എന്നാൽ തീരുമാനിച്ച ശേഷം മുപ്പത് മിനുട്ടിനകം ബജറ്റ് അവതരിപ്പിക്കാൻ കഴിയാത്തതിനാൽ അവതരണത്തിന് നിയമ സാധുതയില്ലെന്നും പ്രതിപക്ഷത്തെ വെള്ളോറ രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.