Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവീന്‍ ബാബുവിന്റെ...

നവീന്‍ ബാബുവിന്റെ മരണം: യാത്രയയപ്പ് ചടങ്ങിന്‍റെ സംഘാടകൻ താനല്ലെന്ന് കണ്ണൂർ കലക്ടർ

text_fields
bookmark_border
നവീന്‍ ബാബുവിന്റെ മരണം: യാത്രയയപ്പ് ചടങ്ങിന്‍റെ സംഘാടകൻ താനല്ലെന്ന് കണ്ണൂർ കലക്ടർ
cancel
camera_alt

മരിച്ച നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ കലക്ടർ. പി.പി. ദിവ്യ സമീപം

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ല കലക്ടർ അരുൺ കെ. വിജയൻ. യാത്രയയപ്പ് ചടങ്ങിലേക്ക് പോയത് കലക്ടർ ക്ഷണിച്ചിട്ടാണെന്ന് പി.പി. ദിവ്യ ജാമ്യഹരജിയിൽ പറഞ്ഞത് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു കലക്ടർ.

കലക്ടര്‍ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതെന്ന ചോദ്യത്തിന്, പരിപാടി നടത്തുന്നത് കലക്ടറല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണെന്നുമായിരുന്നു അരുണ്‍ കെ. വിജയന്റെ ഉത്തരം. പരിപാടിയുടെ സംഘാടകൻ താനല്ലെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമായിട്ടല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറുടെ മൊഴിയെടുക്കുന്നു

കണ്ണൂർ ജില്ല കലക്ടർ അരുൺ കെ. വിജയന്‍റെ മൊഴിയെടുക്കുന്നു. ലാൻഡ് റവന്യൂ ജോയിന്‍റ് കമീഷണർ ഗീതയാണ് മൊഴിയെടുക്കുന്നത്. നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയിൽനിന്ന് കലക്ടറെ മാറ്റിയിരുന്നു. റവന്യൂ മന്ത്രി കെ. രാജന്‍റെ നിർദേശപ്രകാരമായിരുന്നു ഇത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PP DivyaADM Naveen babu deathCollector Arun K Vijayan
News Summary - Kannur Collector says he was not the organizer of Naveen babu's farewell ceremony
Next Story