കണ്ണൂർ കോർപറേഷനിൽ സി.പി.എം വീഴുമോ...? എല്ലാ കണ്ണുകളും രാഗേഷിൽ
text_fieldsകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിൽ ഇടത് ഭണസമിതിക്കെതിരെ യു.ഡി.എഫിെൻറ അവിശ്വാസപ്രമേയം ശനിയാഴ്ച ചർച്ചക്ക്. സി.പി.എമ്മിലെ മേയര്‍ ഇ.പി. ലതക്കെതിരായ പ്രമേയത്തിന്മേലുള്ള ചർച്ച രാവിലെ തുടങ്ങി ഉച്ചയോടെ വോട്ടെടുപ്പ് നടക ്കും. 55 സീറ്റുള്ള കോർപറേഷനിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം സീറ്റുകൾ ലഭിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതൻ പി. കെ. രാഗേഷിന് െഡപ്യൂട്ടി മേയർ സ്ഥാനം നൽകിയാണ് സി.പി.എം ഭരണം പിടിച്ചത്. പി.കെ. രാഗേഷുമായുള്ള ധാരണയുടെ അടിസ്ഥാ നത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നാണ് യു.ഡി.എഫ് പറയുന്നത്.
പി.കെ. രാഗേഷ് ഇതുവരെ മനസ്സുതുറന ്നിട്ടില്ല. അതുകൊണ്ടുതന്നെ അവിശ്വാസപ്രമേയത്തിൽ വിധി എന്താകുമെന്ന ആകാംക്ഷയിൽ എല്ലാ കണ്ണുകളും രാഗേഷിലാണ്. സി.പി.എമ്മിെൻറ 27 അംഗങ്ങളിൽ ഒരു കൗൺസിലർ ഈയിടെ മരിച്ചു. ഇപ്പോൾ എൽ.ഡി.എഫിന് 26ഉം യു.ഡി.എഫിന് 27ഉം ആണ് അംഗബലം. അവി ശ്വാസം പാസാകണമെങ്കിൽ 28 നേടണം. അതിനാൽ യു.ഡി.എഫിന് പി.കെ. രാഗേഷിെൻറ പിന്തുണ അനിവാര്യമാണ്. അദ്ദേഹം വിട്ടുനിന ്നാൽപോലും അവിശ്വാസം പരാജയപ്പെടും.
കോൺഗ്രസിലെ ജില്ലയിലെ പ്രമുഖനായ കെ. സുധാകരനുമായി ഉടക്കിയാണ് പി.കെ. രാഗേഷ് കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പി. കെ. രാഗേഷ് കോൺഗ്രസുമായി സഹകരിക്കാൻ തയാറായതിെൻറ തുടർച്ചയായാണ് സുധാകരൻ മുൻകൈയെടുത്ത് കോർപറേഷനിൽ അവി ശ്വാസം കൊണ്ടുന്നത്. ഭരണം പിടിച്ചെടുത്താൽ മേയർപദവി അവശേഷിക്കുന്ന കാലാവധിയുടെ ആദ്യപകുതി കോൺഗ്രസിനും രണ്ടാം പകുതി മുസ്ലിം ലീഗിനും എന്നതാണ് യു.ഡി.എഫിലെ ധാരണ. െഡപ്യൂട്ടി മേയറായി തുടരാമെന്ന ധാരണയിലാണ് പി.കെ. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് വരുന്നത്.
മനസ്സുതുറക്കാതെ െഡപ്യൂട്ടി മേയർ
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ സി.പി.എം വീഴുമോ, വാഴുമോ...? ഉത്തരം പറയാൻ കഴിയുക െഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന് മാത്രം. യു.ഡി.എഫിെൻറ അവിശ്വാസപ്രമേയത്തെ കോൺഗ്രസ് വിമതൻ രാഗേഷ് പിന്തുണച്ചാൽ സി.പി.എം വീഴും. എതിർത്താൽ അല്ലെങ്കിൽ, വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാൽപോലും ഭരണം ഇടതിെൻറ കൈകളിൽതന്നെ തുടരും. താൻ ആർക്കൊപ്പമാണെന്ന് രാഗേഷ് ഇതുവരെ പറഞ്ഞിട്ടില്ല. െഡപ്യൂട്ടി മേയർ തങ്ങൾക്കൊപ്പം തന്നെയെന്ന ഉറച്ചവിശ്വാസമാണ് യു.ഡി.എഫ് നേതൃത്വം പ്രകടിപ്പിക്കുന്നത്.
രാഗേഷുമായുള്ള ചർച്ച നയിക്കുന്നത് കെ. സുധാകരനാണ്. ഇതുസംബന്ധിച്ച് കെ. സുധാകരൻ നൽകിയ വിവരത്തിനപ്പുറം ഒന്നും കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കൾക്ക് അറിയുകയുമില്ല. സുധാകരനുമായി പിണങ്ങിയാണ് രാഗേഷ് കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായത്. അതേ സുധാകരൻതന്നെ ഇടപെടുേമ്പാൾ കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിെൻറ വിശ്വാസം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സുധാകരനും രാഗേഷും തമ്മിൽ മുഖാമുഖം കണ്ടതും മഞ്ഞുരുകിയതുമാണ് അവരുടെ പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ, നേരത്തേ ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കൾ ഇടപെട്ട് പലകുറി ചർച്ച നടത്തിയിട്ടും രാഗേഷിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കാനുള്ള ധാരണയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല എന്ന അനുഭവം മുന്നിലുണ്ട്. അതാണ് ഇടതുപക്ഷത്തെ അവസാന പ്രതീക്ഷ. കോൺഗ്രസിലേക്ക് ചായുന്നത് സംബന്ധിച്ച സൂചന നൽകുന്ന ഒരു വാചകംപോലും െഡപ്യൂട്ടി മേയർ ഇതുവരെ പറഞ്ഞിട്ടുമില്ല. രാഗേഷ് തങ്ങൾക്കൊപ്പം തന്നെയെന്ന് സി.പി.എം നേതാക്കൾ ആവർത്തിച്ച് പറയുന്നത് ആ പ്രതീക്ഷയുടെ ബലത്തിലാണ്.
രാഗേഷ് തുണച്ചാലും യു.ഡി.എഫ്; പേടിക്കണം അസാധു എന്ന വില്ലനെ
കണ്ണൂർ: അവിശ്വാസപ്രമേയം പാസാകാൻ വേണ്ടത് 28 വോട്ട്. ഇപ്പോൾ എൽ.ഡി.എഫിന് 26ഉം യു.ഡി.എഫിന് 27ഉം ആണ് അംഗബലം. സി.പി.എമ്മിെൻറ 27 അംഗങ്ങളിൽ ഒരു കൗൺസിലർ ഈയിടെ മരിച്ചു. പി.കെ. രാഗേഷ് അനുകൂലിച്ചാൽ മാത്രം പോര, യു.ഡി.എഫിെൻറ ഒരു വോട്ടുപോലും അസാധുവാകാതെ അവിശ്വാസത്തിന് അനുകൂലമായി വീഴണം. എങ്കിൽമാത്രമേ യു.ഡി.എഫിന് ഭരണം പിടിക്കാനാകൂ. ഏതെങ്കിലും യു.ഡി.എഫ് കൗൺസിലറുടെ വോട്ട് അസാധുവായാൽ യു.ഡി.എഫ് പ്രതീക്ഷ ജലരേഖയാകും. പരാജയപ്പെട്ടാൽ ആറു മാസത്തിനുശേഷം മാത്രമേ വീണ്ടും അവിശ്വാസം കൊണ്ടുവരാൻ കഴിയുകയുള്ളൂ. അവിശ്വാസം പാസായാൽ മൂന്നാഴ്ചക്കകം പുതിയ മേയറെ തെരഞ്ഞെടുക്കണം.
തമ്മിൽതല്ലി നഷ്ടപ്പെടുത്തിയത് അവസാനനിമിഷം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
കണ്ണൂർ: സി.പി.എമ്മിെൻറ ശക്തികേന്ദ്രമായ ജില്ലയാണെങ്കിലും കണ്ണൂർ നഗരഭരണം സി.പി.എമ്മിന് ബാലികേറാമലയായിരുന്നു. എന്നാൽ, കണ്ണൂർ നഗരസഭ കോർപറേഷനായി പദവി ഉയർന്നപ്പോൾ ആദ്യ അങ്കത്തിൽ യു.ഡി.എഫിന് അടിതെറ്റുന്നതാണ് കണ്ടത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ സമീപ പഞ്ചായത്തുകളെ കോർപറേഷനോട് ചേർത്ത സി.പി.എം യു.ഡി.എഫിന് ഒപ്പത്തിനൊപ്പമെത്തി.
കോൺഗ്രസിലെ ആഭ്യന്തരകലഹത്തിൽ വിമതനായി ജയിച്ചയാളെ െഡപ്യൂട്ടി മേയർ സ്ഥാനം നൽകി കൂടെനിർത്താനായതോടെ കണ്ണൂർ കോർപറേഷെൻറ പ്രഥമ മേയറായി സി.പി.എമ്മിലെ ഇ.പി. ലത അവരോധിക്കെപ്പടുകയായിരുന്നു. കോർപറേഷൻ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഇനി എട്ടുമാസം മാത്രമാണ്. തമ്മിൽതല്ലിൽ നഷ്ടപ്പെട്ട നഗരഭരണം അഞ്ചാം വർഷത്തിലെങ്കിലും തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ഇപ്പോൾ ശ്രമിക്കുന്നത്. ഏറെനാളായി വിദേശത്തായിരുന്ന മുസ്ലിം ലീഗ് ചാലാട് വാർഡ് കൗൺസിലർ നസ്റത്ത് ചാത്തോത്ത് വെള്ളിയാഴ്ച രാവിലെ നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും കൗൺസിലർമാരുടെ പ്രത്യേക യോഗം വിളിച്ച് ഒരുക്കങ്ങൾ നടത്തി. വോട്ടുചെയ്യേണ്ട വിധമൊക്കെ കൗൺസിലർമാർക്ക് വിശദീകരിച്ചുനൽകി. യു.ഡി.എഫും എൽ.ഡി.എഫും തങ്ങളുടെ കൗൺസിലർമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. സ്വതന്ത്രനായതിനാൽ െഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന് വിപ്പ് ബാധകമല്ല.
കോർപറേഷൻ ഓഫിസിന് കനത്തസുരക്ഷ
കണ്ണൂർ: യു.ഡി.എഫ് അവിശ്വാസം പരിഗണിക്കുന്ന കോർപറേഷൻ കൗൺസിൽയോഗം കനത്ത പൊലീസ് സുരക്ഷയിലായിരിക്കും. ഹൈകോടതി നിർദേശപ്രകാരമാണ് കോർപറേഷനിലും പരിസരത്തും പൊലീസ് സുരക്ഷ ഒരുക്കുന്നത്. കൗൺസിലർമാരായ അഡ്വ. ടി.ഒ. മോഹനൻ, സി. സമീർ എന്നിവർ ജില്ല കലക്ടർ, ജില്ല പൊലീസ് ചീഫ്, കണ്ണൂർ ടൗൺ സ്റ്റേഷൻ ഹൗസ് ഒാഫിസർ, കൗൺസിലർ എൻ. ബാലകൃഷ്ണൻ എന്നിവരെ പ്രതിചേർത്ത് നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. കോർപറേഷെൻറ പ്രത്യേക യോഗത്തിൽ പെങ്കടുക്കാനെത്തുന്ന യു.ഡി.എഫ് അംഗങ്ങൾക്ക് മതിയായസുരക്ഷ നൽകണമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.