കണ്ണൂര്‍ മേയര്‍ രാജിവെച്ചു; ഇനി സ്ഥാനം ലീഗിന്
text_fieldsകണ്ണൂര്‍: കോര്പറേഷന് മേയര്‍ അഡ്വ. ടി.ഒ. മോഹനന് രാജിവെച്ചു. മേയർ സ്ഥാനം കൈമാറാൻ മുസ്ലിം ലീഗുമായുള്ള മുന്‍ധാരണ പ്രകാരമാണ് രാജി. പുതുവർഷദിനത്തിൽ കൗൺസിൽ യോഗത്തിന് ശേഷമാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മണികണ്ഠ കുമാറിന് രാജി സമർപ്പിച്ചത്. പുതിയ മേയർ സ്ഥാനമേൽക്കുന്നതു വരെ ഡെപ്യൂട്ടി മേയർ മുസ്ലിം ലീഗിലെ കെ. ഷബീന ചുമതല വഹിക്കും.
മേയര്‍ സ്ഥാനം പങ്കിടുകയെന്നതായിരുന്നു യു.ഡി.എഫിൽ കോൺഗ്രസും ലീഗും തമ്മിലെ മുന്‍ധാരണ. രണ്ടര വർഷത്തിന് ശേഷം സ്ഥാനമാവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. ഇങ്ങനെയൊരു കാലാവധി ധാരണയിൽ ഉണ്ടായിരുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
ഒടുവിൽ മുസ്ലിം ലീഗ് ജില്ല നേതൃത്വവും കൗൺസിലർമാരും കടുത്ത നിലപാടുകൾ സ്വീകരിക്കുകയും ഇരു പാർട്ടികളുടേയും സംസ്ഥാന നേതൃത്വം ഇടപെടുകയും ചെയ്തതോടെയാണ് മൂന്നു വർഷത്തിന് ശേഷം സ്ഥാനം കൈമാറുന്നത്. പുതിയ മേയർ ആരാകുമെന്ന കാര്യത്തിൽ ലീഗിൽ അന്തിമ തീരുമാനമായില്ല. ലീഗ് പാർലമെന്റ് പാർട്ടി ലീഡർ മുസ്ലിഹ് മഠത്തിലിന്റെ പേരാണ് പ്രഥമ പരിഗണനയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.