കണ്ണൂര്‍ കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് എട്ടിന്
text_fieldsകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷെൻറ പുതിയ മേയറെ ജൂലൈ എട്ടിന് തെരഞ്ഞെടുക്കും. അന്നേദിവസം രാവിലെ ജില്ല കലക്ടര്‍ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ്.
മേയര്‍ സുമ ബാലകൃഷ്ണന് രാജിവെച്ചതിനെ തുടര്‍ന്നാണ് മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് ധാരണപ്രകാരം അവശേഷിക്കുന്ന കാലയളവില്‍ മുസ്ലിം ലീഗിന് മേയര്‍ സ്ഥാനം കൈമാറുന്നതിെൻറ ഭാഗമായാണ് കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന് രാജിവെച്ചത്.
ലീഗിലെ സി. സീനത്താണ് യു.ഡി.എഫിെൻറ മേയര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് മുന്‍ മേയര്‍ ഇ.പി. ലതയെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. കണ്ണൂര്‍ കോര്‍പറേഷനില്‍ 55 അംഗങ്ങളാണ് ഉള്ളത്.
ഇതില്‍ 28 അംഗങ്ങള്‍ യു.ഡി.എഫിന് ഉള്ളപ്പോള്‍ 27 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. ജൂണ്‍ 12ന് നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പി.കെ. രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എല്‍.ഡി.എഫ് പക്ഷത്തുനിന്ന് യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറിയ, കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ. രാഗേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം മാര്‍ച്ച് 20ന് പാസായിരുന്നു.
ഇതേത്തുടര്‍ന്ന് പി.കെ. രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായി. തുടര്‍ന്ന് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായെന്നു കാണിച്ച് എല്‍.ഡി.എഫ് മേയര്‍ സുമ ബാലകൃഷ്ണനെതിരെയും അവിശ്വാസത്തിന് ജില്ല കലക്ടര്‍ക്ക് നോട്ടീസ് നല്കി.
എന്നാല്‍, സുമ ബാലകൃഷ്ണന് മേയര്‍ സ്ഥാനം രാജിവെച്ചതോടെ അവിശ്വാസപ്രമേയം അസാധുവാകുകയായിരുന്നു. ഡെപ്യൂട്ടി മേയറായി പി.കെ. രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജൂണ്‍ 12നാണ് സുമ ബാലകൃഷ്ണന് മേയര്‍ സ്ഥാനം രാജിവെച്ചത്.
പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത മുസ്ലിം ലീഗിലെ കെ.പി.എ. സലീം യു.ഡി.എഫ് പക്ഷത്തേക്കുതന്നെ തിരിച്ചുവന്നതോടെയാണ് പി.കെ. രാഗേഷിന് വീണ്ടും ഡെപ്യൂട്ടി മേയറാകാന്‍ കഴിഞ്ഞത്. ഇതോടെ മേയര്‍ തെരഞ്ഞെടുപ്പിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.