മേയറെ പൂട്ടിയിട്ടു: കണ്ണൂർ കൗൺസിൽ ഹാളിൽ എൽ.ഡി.എഫ് – യു.ഡി.എഫ് ഏറ്റുമുട്ടൽ
text_fieldsകണ്ണൂര്‍: കോർപറേഷനിൽ മേയർ സുമ ബാലകൃഷ്ണനെ ചേംബറിൽ പൂട്ടിയിട്ട് എൽ.ഡി.എഫ് കൗൺ സിലർമാരുടെ പ്രതിഷേധം. ഇതേത്തുടർന്ന് ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. ദേഹാസ് വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എൽ.ഡി.എ ഫിെൻറ മുന്‍ മേയര്‍ ഇ.പി. ലത, കെ. റോജ, വി.ജി. വിനീത, കെ. കമലാക്ഷി, കെ. പ്രമോദ് എന്നീ കൗൺസിലർ മാരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11ന് അടിയന്തര കൗൺസിൽ തുടങ്ങും മുമ്പായിരുന്നു സംഘർഷം.
ചേംബറിലെത്തിയ എൽ.ഡി.എഫ് അംഗങ്ങൾ മേയറെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വാതിൽ അടച്ചിടുകയും ചെയ്തു. കോർപറേഷൻ ഓഫിസ് വളപ്പിൽ സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഭരണസമിതി നിലപാടിനെതിരെയും ചട്ടവിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ െഡപ്യൂട്ടി മേയർ നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് ഏതാനും ദിവസമായി കോര്‍പറേഷനില്‍ ജീവനക്കാർ സമരത്തിലാണ്.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഒത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് അംഗങ്ങൾ മേയറുടെ ചേംബറിലെത്തിയത്. കൗണ്‍സിലിനു ശേഷം ചര്‍ച്ച ചെയ്യാമെന്നായിരുന്നു മേയറുടെ നിലപാട്. തുടർന്നാണ് മുദ്രാവാക്യം വിളിയോടെ മേയറെ തടഞ്ഞത്. ബഹളം കേട്ട് െഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്്, യു.ഡി.എഫ് അംഗങ്ങളായ ടി.ഒ. മോഹനന്, സി. സമീര്‍, സി. സീനത്ത് തുടങ്ങിയവര്‍ ഓടിയെത്തി. അതിനിടെ യോഗം തുടങ്ങാനായി ബെല്ലടിച്ചു.
യോഗത്തിന് മേയര്‍ എഴുന്നേറ്റതോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ മേയറെ പിടിച്ചു തള്ളി. ഗൗണ്‍ വലിച്ചു കീറിയെന്നും യു.ഡി.എഫ് കൗണ്‍സിലര്‍ ടി.ഒ. േമാഹനൻ പറഞ്ഞു. എസ്.ഐയുടെ നേതൃത്വത്തിൽ വനിത പൊലീസെത്തി മേയറെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളിലെത്തിച്ചു. ഇതോടെ ഹാളിൽ ഇരുപക്ഷത്തെയും കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമായി. മൈക്ക് തകർക്കാനും ശ്രമമുണ്ടായി. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുപക്ഷവും മുദ്രാവാക്യം വിളിക്കുന്നതിനിടെ, അജണ്ട അംഗീകരിച്ചെന്നു പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ച് മേയര്‍ പുറത്തിറങ്ങി ചികിത്സ തേടുകയായിരുന്നു.
പിന്നാലെ, എൽ.ഡി.എഫ് കൗൺസിലർമാരും ആശുപത്രിയിലെത്തി. എം.പിമാരായ കെ.കെ. രാഗേഷ്, കെ. സുധാകരന് എന്നിവര്‍ ആശുപത്രിയിലെത്തി തങ്ങളുടെ കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചു. മേയറെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് എൽ.ഡി.എഫിലെ കെ. പ്രമോദിനെതിരെ യു.ഡി.എഫ് ടൗണ്‍ പൊലീസില്‍ പരാതി നല്കി. വനിതാ കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ എൽ.ഡി.എഫ് മറുപരാതിയും നൽകി. എല്‍.ഡി.എഫ്, യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.