കണ്ണൂർ കോർപറേഷൻ: ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു
text_fieldsകണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് എൽ.ഡി.എഫിന്റെ 26 വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. അവിശ്വാസ പ്രമേയ ചർച്ചക്ക് ശേഷം യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. രാവിലെ ജില്ല കലക്ടർ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിലായിരിുന്നു അവിശ്വാസ പ്രമേയം പരിഗണിച്ചത്.
ആഗസ്റ്റ് 17ന് യു.ഡി.എഫ് അവിശ്വാസത്തിലൂടെ മേയർ സ്ഥാനത്തു നിന്ന് സി.പി.എമ്മിലെ ഇ.പി. ലതയെ പുറത്താക്കിയിരുന്നു. നാലുവർഷേത്താളമായി എൽ.ഡി.എഫിനൊപ്പം നിന്ന, കോൺഗ്രസ് വിമതനായി ജയിച്ച പി.കെ. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറിയതിനെ തുടർന്നായിരുന്നു ഇ.പി. ലതക്ക് മേയർ സ്ഥാനം നഷ്ടമായത്.
ഇതിനുള്ള തിരിച്ചടിയെന്ന നിലയിലാണ് എൽ.ഡി.എഫ് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ ജില്ല കലക്ടർക്ക് അവിശ്വാസപ്രമേയം നൽകിയത്. 55 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 26 ഉം യു.ഡി.എഫിന് 28 ഉം അംഗങ്ങളാണുള്ളത്. സി.പി.എമ്മിലെ ഒരംഗം മരിച്ചതോടെയാണ് അവരുടെ അംഗബലം 26 ആയി കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.