കണ്ണൂർ കോർപറേഷൻ പരിധിയിൽ യു.ഡി.എഫ് ഹർത്താൽ; വാഹനഗതാഗതത്തെ ബാധിച്ചില്ല VIDEO
text_fieldsകണ്ണൂർ: മേയറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപറേഷൻ പരിധിയിൽ ഉച്ചവരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താ ലിൽ കടകേമ്പാളങ്ങൾ പൂർണമായും അടച്ചിട്ടു. എന്നാൽ, വാഹന ഗതാഗതത്തെ ഹർത്താൽ ബാധിച്ചില്ല.
ബുധനാഴ്ച കോർ പറേഷനിൽ മേയർ സുമ ബാലകൃഷ്ണനെ ചേംബറിൽ പൂട്ടിയിട്ട് എൽ.ഡി.എഫ് കൗൺസിലർമാർ പ്രത ിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ എൽ.ഡി.എഫിെൻറ മുന്‍ മേയര്‍ ഇ.പി. ലത, കെ. റോജ, വി.ജി. വിനീത, കെ. കമലാക്ഷി, കെ. പ്രമോദ് എന്നീ കൗൺസിലർമാരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11ന് അടിയന്തര കൗൺസിൽ തുടങ്ങും മുമ്പായിരുന്നു സംഘർഷം.
കോർപറേഷൻ ഓഫിസ് വളപ്പിൽ സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഭരണസമിതി നിലപാടിനെതിരെയും ചട്ടവിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ െഡപ്യൂട്ടി മേയർ നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് ഏതാനും ദിവസമായി കോര്‍പറേഷനില്‍ ജീവനക്കാർ സമരത്തിലാണ്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഒത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് അംഗങ്ങൾ മേയറുടെ ചേംബറിലെത്തിയത്. തുടർന്ന് മേയറും കൗൺസിലർമാരും തമ്മിൽ വാക്ക് തർക്കവും കൈയേറ്റവുമുണ്ടാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.