മണൽ കടത്തിലെ അഴിമതി: കണ്ണൂർ ഡി.സി.സി സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്തു
text_fieldsകൂത്തുപറമ്പ്: അഴീക്കൽ തുറമുഖം കേന്ദ്രീകരിച്ച് നടന്ന മണൽ അഴിമതിയുമായി ബന്ധപ്പെട്ട് കണ്ണൂർ ഡി.സി.സി സെക്രട്ടറി കൂത്തുപറമ്പിലെ സത്യൻ നരവൂരിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് പ്രത്യേക വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി ഭവന നിർമാണ സഹകരണ സംഘം പ്രസിഡൻറ് കൂടിയായ സത്യൻ നരവൂർ, സൊസൈറ്റിയുടെ ആസ്ഥാനം മുഴപ്പിലങ്ങാട് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മണൽ ശേഖരിക്കാനുള്ള ലൈസൻസ് സമ്പാദിക്കുകയായിരുന്നുവെന്നാണ് കേസ്. 2012 മുതൽ ’15 വരെയുള്ള കാലഘട്ടത്തിൽ അനധികൃത ലൈസൻസ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ മണൽ കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുറമുഖ വകുപ്പിെൻറ ഖനന ലൈസൻസ് ലഭിക്കാൻ തുറമുഖത്തിെൻറ 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് അർഹതയുണ്ടായിരുന്നത്. എന്നാൽ, അഴീക്കലിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള കൂത്തുപറമ്പ് രാജീവ്ഗാന്ധി ഭവന നിർമാണ സഹകരണസംഘം തുറമുഖത്തിെൻറ പരിധിയിലാണെന്ന് വ്യാജരേഖയുണ്ടാക്കി ലൈസൻസ് സമ്പാദിക്കുകയായിരുന്നുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.