കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച്; ഇരിട്ടിയിൽ പോരാട്ടം
text_fieldsകോർപറേഷനിൽ ഇഞ്ചോടിഞ്ച്, ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ച. ബ്ലോക്കിലും ഗ്രാമപഞ്ചായത്തിലും നഗരസഭയിലും ഇടതിന് മേൽക്കൈ. എന്നാൽ, മൂന്നിലും യു.ഡി.എഫ് നില മെച്ചെപ്പടുത്തും. കണ്ണൂരിെൻറ തേദ്ദശവോട്ട് ചിത്രം ഇതാണ്.
ജില്ല പഞ്ചായത്തിൽ യു.ഡി.എഫിെൻറ എക്കാലത്തെയും മികച്ച പ്രകടനമാണ് 2015ലേത്. അത് ആവർത്തിക്കാൻ യു.ഡി.എഫിന് നന്നായി വിയർക്കണം.
കണ്ണൂർ കോർപറേഷനിൽ പ്രവചനം അസാധ്യം. അൽപം മുൻതൂക്കം യു.ഡി.എഫിനാണ്. മേയർ കുപ്പായമിട്ടവർ തമ്മിൽ പാലംവലിച്ചില്ലെങ്കിൽ ശുഭഫലം പ്രതീക്ഷിക്കാം. കോൺഗ്രസ് സ്വാധീന മേഖലയാണെങ്കിലും ചിട്ടയായ പ്രചാരണങ്ങളിലൂടെ ശക്തമായ മത്സരം സൃഷ്ടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. വെൽഫെയർ, എസ്.ഡി.പി.ഐ എന്നീ ചെറുപാർട്ടികൾ ഒേന്നാ രേണ്ടാ സീറ്റുകൾ നേടി കോർപറേഷനിൽ സാന്നിധ്യം അറിയിക്കാനും സാധ്യതയുണ്ട്.
എട്ടു നഗരസഭയിൽ ഒരിടത്താണ് കനത്തപോര്. ഇരിട്ടി നഗരസഭ ഇക്കുറി യു.ഡി.എഫ് നേടാനാണ് സാധ്യത. മറ്റിടങ്ങളിൽ മാറ്റങ്ങൾക്ക് സാധ്യത വിരളം. പയ്യന്നൂർ, തലശ്ശേരി, ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, ആന്തൂർ നഗരസഭകൾ എൽ.ഡി.എഫ് നിലനിർത്തും. പാനൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നിവയിൽ യു.ഡി.എഫ് ഭരണത്തുടർച്ചയും ഏറക്കുറെ ഉറപ്പാണ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായ ആന്തൂരിൽ ഒരാളെയെങ്കിലും ജയിപ്പിക്കുകയെന്നത് യു.ഡി.എഫിന് വെല്ലുവിളി തന്നെ. കഴിഞ്ഞ തവണ തൂത്തുവാരിയ 11 ബ്ലോക്കുകളിൽ ചിലത് ഇക്കുറി എൽ.ഡി.എഫിന് നഷ്ടമാകും. തളിപ്പറമ്പ്, ഇരിട്ടി ബ്ലോക്കുകൾ യു.ഡി.എഫ് പിടിച്ചേക്കും. ഇരിക്കൂറും പേരാവൂരും ചേർത്താൽ നാലാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ, 11ഉം നേടുമെന്ന് എൽ.ഡി.എഫ് അവകാശെപ്പടുന്നു. പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ആധിപത്യം തുടരും. എന്നാൽ, യു.ഡി.എഫ് നില മെച്ചപ്പെടുത്തും. ഏഴു പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.