Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ജില്ല...

കണ്ണൂർ ജില്ല പഞ്ചായത്ത്​ തില്ല​ങ്കേരി ഡിവിഷനിൽ പോളിങ്​ 64.45 ശതമാനം

text_fields
bookmark_border
Kannur District Panchayat Thillankeri Division
cancel
camera_alt

കണ്ണൂർ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ ആറളം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ

കണ്ണൂർ: ജില്ല പഞ്ചായത്ത്​ തില്ല​േങ്കരി ഡിവിഷനിൽ വ്യാഴാഴ്​ച നടന്ന തെരഞ്ഞെടുപ്പിൽ 64.45 ശതമാനം പേർ വോട്ട്​ രേഖപ്പെടുത്തി. യു.ഡി.എഫ്​ സ്ഥാനാർഥി ജോർജ്​ കുട്ടിയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചത്​. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

യു.ഡി.എഫിൽ കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗത്തിലെ ലിൻഡ ജെയിംസ്, ​ എൽ.ഡി.എഫിൽ സി.പി.എമ്മിലെ ബിനോയ്​ കുര്യൻ, ബി.ജെ.പിയുടെ കെ. ജയപ്രകാശ്​ എന്നിവരാണ്​ പ്രധാന സ്ഥാനാർഥികൾ. മൈക്കിൾ തോമസ്​ (ജെ.എസ്​.എസ്​), നാരായണ കുമാർ, ലിൻഡ, എം. ലിൻഡ എന്നിവരും സ്വതന്ത്രരായി മത്സരരംഗത്തുണ്ട്​.

ആറളം, തില്ല​േങ്കരി പഞ്ചായത്ത്​ വാർഡുകൾ പൂർണമായും അയ്യങ്കുന്ന്​ പഞ്ചായത്തില മൂന്ന്​ വാർഡുകളും പായം പഞ്ചായത്തിലെ രണ്ടു വാർഡും മുഴക്കുന്ന്​ പഞ്ചായത്തിലെ ഏഴ്​ വാർഡുകളും ചേർന്നതാണ്​ തില്ല​േങ്കരി ഡിവിഷൻ.

വാർഡ്​ അടിസ്ഥാനത്തിലും ആകെ വോട്ടിലും എൽ.ഡി.എഫിന്​ മേൽക്കൈ ഉണ്ടെങ്കിലും കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന്​ യു.ഡി.എഫാണ്​ തില്ല​േങ്കരി ഡിവിഷനിൽ വിജയിച്ചത്​. വോ​െട്ടണ്ണൽ വെള്ളിയാഴ്​ച നടക്കും. കണ്ണൂർ റൂറൽ എസ്​.പി ഡോ. നവനീത് ശർമയുടെ നേതൃത്വത്തിൽ കനത്ത പൊലീസ്​ സന്നാഹത്തി​‍െൻറ കാവലിലാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur District Panchayatby electionThillankeri Division
News Summary - Kannur District Panchayat Thillankeri Division by election poll
Next Story