Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2019 2:59 PM GMT Updated On
date_range 4 May 2019 6:34 PM GMTകണ്ണൂർ വളപട്ടണത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം- VIDEO
text_fieldsbookmark_border
വളപട്ടണം (കണ്ണൂർ): വളപട്ടണം െറയിൽവേ സ്റ്റേഷൻ റോഡിൽ ടൗൺ സ്പോർട്സ് ക്ലബിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടക്ക് തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെയുണ്ടായ തീപിടിത്തം ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി ഒമ്പതോടെ അണച്ചു. തമിഴ്നാട് മധുര സ്വദേശി മുരുകേശെൻറ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.
ചെമ്പ് കമ്പി വേർതിരിച്ചെടുക്കുന്നതിന് പ്ലാസ്റ്റിക് വയർ കത്തിച്ചപ്പോഴാണ് തീപടർന്നതെന്ന് സമീപവാസികൾ പറഞ്ഞു. 50 വർഷത്തിലധികം കാലപ്പഴക്കമുള്ള വളപട്ടണത്തെ ആദ്യകാല കെട്ടിടമായ ഫാത്തിമ ബിൽഡിങ് ഭാഗികമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story