കണ്ണൂർ കോട്ട ടൂറിസം പദ്ധതി അഴിമതി; അന്വേഷണം അബ്ദുല്ലക്കുട്ടിയിലേക്ക്
text_fieldsകണ്ണൂർ: കണ്ണൂർ കോട്ടയിൽ കോടികൾ ചെലവഴിച്ച് തുടങ്ങിയ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ വിജിലൻസ് അന്വേഷണം ബി.ജെ.പി ദേശീയ ഉപാധാക്ഷ്യൻ എ.പി. അബ്ദുല്ലക്കുട്ടിയിലേക്ക്.
പള്ളിക്കുന്നിലെ വീട്ടിലെത്തി വെള്ളിയാഴ്ച വിജിലൻസ് സംഘം മൊഴിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് കണ്ണൂർ എം.എൽ.എ ആയിരുന്ന കാലത്താണ് കണ്ണൂർ കോട്ടയിൽ രണ്ട് കോടി രൂപ ചെലവഴിച്ച് ലൈറ്റ് ആൻഡ് സൗണ്ട് മ്യൂസിക് ഷോ തുടങ്ങിയത്. ഇതിൽ അഴിമതി നടന്നെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
3.8 കോടി രൂപയായിരുന്നു ബജറ്റിൽ നീക്കിവെച്ചത്. ഇതിൽ രണ്ട് കോടിക്കടുത്ത് രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തിയായത്. 2016 ഫെബ്രുവരി 19ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഷോയുടെ ഉദ്ഘാടനം ചെയ്തത്.
ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനി ബംഗളൂരു ഡിപ്പോളിനായിരുന്നു നിർമാണ കരാർ. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു മേൽനോട്ട ചുമതല. ഉദ്ഘാടനത്തിെൻറ അന്ന് മാത്രമാണ് ഷോ നടന്നത്. വെറും കടലാസ് പദ്ധതിക്ക് കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. ഇതിനിടയിലാണ് വിജിലൻസ് കേസെടുത്തതും മൊഴിയെടുത്തതും.
പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, തനിക്ക് ബന്ധമില്ല. എം.എൽ.എ ആയിരിക്കെ പദ്ധതി മുന്നോട്ടുവെക്കുക മാത്രമാണ് താൻ ചെയ്തത്. അതിെൻറ പ്രവർത്തനങ്ങളിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല.
അഴിമതിക്കാര്യം അന്നത്തെ ടൂറിസം മന്ത്രി എ.പി. അനിൽ കുമാറിനെ അറിയിച്ചതാണ്. എന്നാൽ, അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. തുടർന്ന് വകുപ്പ് കൈകാര്യം ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളിയെ ധരിപ്പിച്ചു. അദ്ദേഹവും ഇടപെട്ടിട്ടില്ലെന്നും അബ്ദുല്ലക്കുട്ടി അറിയിച്ചു.
ബന്ധമില്ലെന്ന് അനിൽകുമാർ എം.എൽ.എ
മലപ്പുറം: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതിൽ അന്ന് മന്ത്രിയായിരുന്ന തനിക്ക് ബന്ധമില്ലെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ അന്നത്തെ കണ്ണൂർ എം.എൽ.എയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി. അബ്ദുല്ലക്കുട്ടിയുടെ ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്ന് അനിൽകുമാർ പറഞ്ഞു. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ നടത്തുന്നത് ഡയറക്ടറേറ്റും ഡി.ടി.പി.സിയുമാണ്.
അതിന് കീഴിൽ കമ്മിറ്റിയുണ്ട്. അവരാണ് പരിശോധിക്കുന്നത്. ടൂറിസം വിഭാഗത്തിലെ പദ്ധതികൾ കരാറെടുക്കുന്നത് സർക്കാർ ഏജൻസികളാണ്. കേന്ദ്ര ആർക്കിയോളജി വിഭാഗത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാൽ തുടങ്ങാൻ വൈകി. അഴിമതി സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിജിലൻസ് അേന്വഷിക്കട്ടെയെന്നും അനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.