പരിയാരത്ത് കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂടുന്നു
text_fieldsപയ്യന്നൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങളിലൊന്നായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മാറുന്നു. തിങ്കളാഴ്ച മാത്രം ഇവിടെ 20 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. എന്നിട്ടും ആരോഗ്യ വകുപ്പ് നിസ്സംഗത വെടിയുന്നില്ലെന്ന ആരോപണം ശക്തമാകുന്നു.
സമീപ പ്രദേശങ്ങളിൽ നിയന്ത്രണമേർപ്പെടുത്താനോ അടച്ചിടാനോ നടപടിയില്ല. ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാവുമ്പോഴും ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളെ നിരീക്ഷിക്കാനോ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ നടപടിയുണ്ടായിട്ടില്ല.
മെഡിക്കൽ കോളജ് ഗേറ്റിന് തൊട്ടടുത്തു മുതൽ ബസ്സ്റ്റോപ്പും 30ഓളം കടകളും നിരവധി ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം മറ്റ് പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ പോലെ തന്നെ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രോഗബാധയുണ്ടായവരുമായി സമ്പർക്കമുള്ളവർ ഉൾപ്പെടെയുള്ളവർ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഈ കടകളെയാണ് ആശ്രയിക്കുന്നത്.
അതിനിടെ മെഡിക്കൽ കോളജിൽ കൂടുതൽ ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആശുപത്രി പ്രവർത്തനം താളം തെറ്റുകയാണ്. രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിനയക്കുന്ന പക്ഷം സ്ഥാപനം കടുത്ത പ്രതിസന്ധിയിലാകും. അതുകൊണ്ടുതന്നെ ഇവരെ നിരീക്ഷണത്തിനയക്കുന്നതിനുപകരം സ്രവ പരിശോധന നടത്തി രോഗബാധ സംബന്ധിച്ച് സ്ഥിരീകരണം നടത്താനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.