മെഡിക്കൽ പി.ജി ശ്വാസകോശ വിഭാഗത്തിലെ ആദ്യ രണ്ടു റാങ്കുകളും കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്
text_fieldsപയ്യന്നൂർ: കേരള ആരോഗ്യ സർവകലാശാല മെഡിക്കൽ പി.ജി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ശ്വാസകോശ രോഗ വിഭാഗ (Pulmonary Medicine) ത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വിദ്യാർഥിനികൾ. ഡോ. പ്രിറ്റി രാധാകൃഷ്ണൻ, ഡോ. രിഷ്ണ രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും റാങ്കുകൾ നേടിയത്.
ഒന്നാം റാങ്കുനേടിയ ഡോ. പ്രിറ്റി, തൃശ്ശൂർ ചാമക്കാല സ്വദേശിനിയാണ്. കോവിൽ തെക്കേവളപ്പിൽ കെ.കെ. രാധാകൃഷ്ണെൻറയും എ.കെ. ജയന്തിയുടെയും മകളായ ഇവർ പാലക്കാട് കരുണ മെഡിക്കൽ കോളജിൽനിന്നും എം.ബി.ബി.എസ് കഴിഞ്ഞാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ശ്വാസകോശ രോഗ വിഭാഗത്തിൽ എം.ഡി പഠനത്തിനെത്തിയത്.
കണ്ണൂർ ചെറുകുന്ന് പാർവതി നിവാസിൽ പി.വി. രവീന്ദ്രെൻറയും ഷീലയുടെയും മകളാണ് രണ്ടാം റാങ്കുകാരിയായ ഡോ. രിഷ്ണ. പരിയാരം മെഡിക്കൽ കോളജിൽ നിന്നുതന്നെ എം.ബി.ബി.എസ് കഴിഞ്ഞാണ് സ്ഥാപനത്തിലെ ശ്വാസകോശ രോഗ വിഭാഗത്തിൽ നിന്നും എം.ഡി കോഴ്സിൽ റാങ്കോടുകൂടി വിജയം നേടിയത്.
വിവിധ വിഭാഗങ്ങളിൽനിന്നും മെഡിക്കൽ പി.ജി (എം.ഡി/എം.എസ്) പരീക്ഷയെഴുതിയവരിൽ 94 ശതമാനം പേരും ഉന്നതവിജയം കരസ്ഥമാക്കി. എമർജൻസി മെഡിസിൻ, ശ്വാസകോശ വിഭാഗം, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഡെർമറ്റോളജി, ശിശുരോഗ വിഭാഗം, ഫിസിയോളജി, സൈക്യാട്രി, ഇ.എൻ.ടി, പാത്തോളജി, മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, അസ്ഥിരോഗ വിഭാഗം, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിൽ നിന്നും പരീക്ഷയെഴുതിയ മുഴുവൻ പി.ജി വിദ്യാർഥികളും വിജയിച്ചതായും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.