കണ്ണൂർ ഹർത്താൽ പൂർണം
text_fieldsകണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത കണ്ണൂർ ജില്ല ഹർത്താൽ പൂർണം. കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. അർധരാത്രി പ്രഖ്യാപിച്ച ഹർത്താൽ വിവരം ജനമറിയുേമ്പാഴേക്കും ഹർത്താൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹർത്താലനുകൂലികൾ രാവിലെ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ചും മറ്റും നഗരത്തിൽ സ്ഥാപിച്ച പ്രതിമകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഡി.സി.സി ഒാഫിസിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
പ്രവർത്തകർ പ്രതികളെങ്കിൽ നടപടി –സി.പി.എം
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലെപ്പട്ട സംഭവത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ല സെക്രട്ടറി പി.ജയരാജൻ. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഏതെങ്കിലും പാര്‍ട്ടി പ്രവര്ത്തകന് സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കും. അക്രമത്തെ സി.പി.എം അനുകൂലിക്കുന്നില്ല.
രമേശ് ചെന്നിത്തല പറയുന്ന ‘ചുവപ്പ് ഭീകരത’ എന്ന ആക്ഷേപം രാജ്യത്ത് സംഘ്പരിവാർ സി.പി.എമ്മിനുനേരെ ഉയര്‍ത്തുന്നതാണ്. സി.പി.എമ്മിനെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറും സംഘ്പരിവാറും നടത്തുന്ന പ്രചാരണമാണത്. ഈ മുദ്രാവാക്യം രമേശ് ചെന്നിത്തല കൂടി ഏറ്റെടുത്തത് സി.പി.എമ്മിനെ ആക്രമിക്കുന്ന കാര്യത്തില്‍ സംഘ്പരിവാറും കോണ്‍ഗ്രസും എത്രമാത്രം യോജിപ്പാിലാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.