ചിറകടിക്ക് കാതോർത്ത് കണ്ണൂർ
text_fieldsപേരാവൂർ : ആദ്യ വിമാനം പറന്നിറങ്ങുന്നതിന്റെ ചിറകടിക്ക് കാതോർത്തിരിക്കുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. അവസാനഘട്ട ജോലികളും നിർമ്മാണം പൂർത്തിയാക്കിയവയുടെ പരിശോധനകളുമാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ പരിശോധനകളും മറ്റും പൂർത്തിയായാൽ ജനുവരിയിൽ തന്നെ പരീക്ഷണ പറക്കലിനുള്ള പ്രത്യേക വിമാനം മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലെത്തും. പിന്നീട് ഏവിയേഷൻ വകുപ്പിൽ നിന്നും വിമാനത്താവളത്തിനുള്ള ലൈസൻസും അനുബന്ധ അനുമതികളും ലഭിച്ച് കഴിഞ്ഞാൽ സെപ്തംബറിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ വിമാനങ്ങൾ പറന്നുയരും. ഒരു ദിവസം മുമ്പേ പൂർത്തിയാക്കുവാൻ കഴിയുമെങ്കിൽ അത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് കിയാൽ എം.ഡി ബാലകിരൺ മാധ്യമത്തോട് പറഞ്ഞു.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും അതിനുള്ള വാശിയിൽ തന്നെയാണ് പ്രവൃത്തികൾ നടത്തുന്നത്.മെയ് 25മുതൽ ഒക്ടോബർ 29വരെ മഴ പെയ്തത് നിർമ്മാണ പ്രവൃത്തികൾ വൈകിപ്പിച്ചു.മഴ കാരണം റൺവേ സേഫ്റ്റി വാൾ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞില്ല.നല്ലൊരു ടീം വർക്കായാണ് വിമാനത്തവാളത്തിലെ പ്രവൃത്തികൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2018ന്റെ പുതുവത്സരം കണ്ണൂരിനും ഒപ്പം കേരളത്തിനും ഏറ്റവും വലിയ പുതുവത്സരസമ്മാനമായിരിക്കും ഈ വിമാനത്തതാവളം.വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടി സ്വപ്നസാക്ഷാത്‌കരമായിരിക്കുമെന്നും വിനോദ സഞ്ചാര വകുപ്പ് ഡയരക്ടർ കൂടിയായ കിയാൽ എം. ഡി ബാലകിരൺ പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ഈ എയർപോർട്ടിൽ കള്ളക്കടത്ത് തടയാൻ ഏറ്റവും ആധുനിക സംവിധാനമാണ് സ്ഥാപിക്കുന്നത്. ഇതിനായി വിമാനത്താവളത്തിൽ മില്ലീ മീറ്റർ സ്‌കാനർ സ്ഥാപിക്കും. മില്ലീമീറ്റർ സ്കാനർ വഴി നടന്നു പോകുന്ന ആളിെൻറ ശരീരം വരെ സൂക്ഷ്മമായി സ്കാൻ ചെയ്യാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിെൻറ പ്രത്യേകത.
റൺവേ 4000മീറ്റർ ആക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും ബാലകിരൺ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സംസ്ഥാന സർക്കാർ ഏറ്റവും പ്രധാന്യം നൽകുന്ന പദ്ധതിയാണ് വിമാനത്തവാളത്തിലേക്കുള്ള റോഡുകൾ. സർക്കാർ തിരഞ്ഞെടുത്ത റോഡുകളിലുടെ ഏകദേശം മുക്കാൽ മണിക്കൂറുകൊണ്ട് വിമാനത്തവാളത്തിൽ എത്തിച്ചേരാൻ സാധിക്കും. സ്ഥലമേറ്റെടുക്കാനുള്ള സർവേയും സ്ഥലമേറ്റെടുപ്പും ആരംഭിച്ചു കഴിഞ്ഞു. വിമാനത്തവാളത്തിനൊപ്പം തന്നെ റോഡും യാഥാർഥ്യമാക്കാനാണ് ശ്രമമെന്നും ബാലകിരൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.