െഎ.എസ് അറസ്റ്റ്: കേന്ദ്ര ഏജൻസികൾ കണ്ണൂരിൽ
text_fieldsകണ്ണൂർ: െഎ.എസ് ബന്ധമുള്ളവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് കേന്ദ്ര സുരക്ഷാ ഏജൻസികളും ഇതര സംസ്ഥാന പൊലീസ് സംഘവും കണ്ണൂരിലെത്തി. പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരെ ഇവർ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ റോ, ഇൻറലിജൻറ്സ് ബ്യൂറോ എന്നിവരുടെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കണ്ണൂരിലുള്ളത്. കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥരുമുണ്ട്.
തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖിലെ യു.കെ. ഹംസ (57), തലശ്ശേരി ചേറ്റംകുന്ന് ൈസനാസിൽ മനോഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി ഹൗസിൽ എം.വി. റാഷിദ് (23) എന്നിവരാണ് െഎ.എസ് ബന്ധത്തിെൻറ പേരിൽ അറസ്റ്റിലായത്.
െഎ.എസ് ബന്ധത്തിെൻറ പേരിൽ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലേക്ക് കൂടുതൽ വിവരങ്ങൾ തേടിയാണ് ചോദ്യം ചെയ്യുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.അതേസമയം, കണ്ണൂരിെല അറസ്റ്റുമായി ബന്ധപ്പെട്ട് കേരള പൊലീസിെൻറ അന്വേഷണം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇതിെൻറ ഭാഗമായി തൃശൂർ, കാസർകോട് ജില്ലകളിലെ സി.െഎമാരെ കൂടി ഉൾപ്പെടുത്തി അേന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.