കണ്ണൂർ-കോഴിക്കോട് റെയില്‍പാത നവീകരണം പുരോഗമിക്കുന്നു
text_fieldsകോഴിക്കോട്: മലബാറിെൻറ റെയിൽ വികസനത്തിന് പ്രതീക്ഷയേകി കണ്ണൂർ^കോഴിക്കോട് റെയില്‍പാതയുടെ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. ജൂലൈ മധ്യത്തോടുകൂടി നവീകരണം പൂർത്തിയാക്കാനാകുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചത്. 35 കോടി രൂപ ചെലവിലുള്ള നവീകരണ ജോലികൾ മേയ് അവസാനവാരമാണ് ആരംഭിച്ചത്. റെയിലും സ്ലീപ്പറുമടക്കം മാറ്റി പുതിയ ട്രാക്കാണ് സ്ഥാപിക്കുന്നത്.
പാളം ഉറപ്പിക്കാന്‍ കുറകെ മരത്തടിയിടല്‍, റെയിലിെൻറ അടിഭാഗം ഉറപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികൾ നടന്നുവരുകയാണ്. മാഹി-, തലശ്ശേരി, തിക്കോടി-, വടകര സെക്ഷനുകളിലാണ് പ്രവൃത്തി നടക്കുന്നത്. ഇതിെൻറ ഭാഗമായി ട്രെയിനുകള്‍ വേഗത കുറച്ചാണ് ഇതുവഴി കടന്നുപോവുന്നത്. ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ നാലു ദിവസമാണ് റെയിൽപാത ജോലികൾ ക്രമീകരിച്ചത്.
ജൂണ്‍ 23, 25, 27, 28, 30 തീയതികളില്‍ ഈ റൂട്ടിലെ മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654), മംഗളൂരു-^കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324), കോയമ്പത്തൂര്‍^-മംഗളൂരു പാസഞ്ചര്‍ (56323) ട്രെയിനുകള്‍ ഭാഗികമായും കോഴിക്കോട്-^കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിൻ ( 56657) പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ജോലി നടക്കുന്ന തീയതികളിൽ ഇൗ റൂട്ടിലൂടെ സർവിസ് നടത്തുന്ന നാഗർകോവിൽ^മംഗളൂരു ഏറനാട് എക്സ്പ്രസ് 110 മിനിറ്റ് വൈകിയാണ് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തുകയെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
എട്ട് എൻജിനീയർമാരുെട മേൽനോട്ടത്തിലാണ് ജോലി നടക്കുന്നത്. 25 റെയിൽവേ സ്റ്റാഫും 40 കരാർ തൊഴിലാളികളും സഹായത്തിനുണ്ട്. ട്രാക്ക് പഴകിയതു കാരണം വണ്ടികൾ വേഗത കുറച്ച് ഒാടുന്ന ഭാഗങ്ങളിലാണ് ആദ്യം പണി നടക്കുന്നത്. പണി പൂർത്തിയായാൽ തകർന്ന റെയിൽ വഴി ഇപ്പോഴുള്ള വണ്ടികളുെട 75 കിലോമീറ്റർ വേഗം 110 കിലോ മീറ്ററായി കൂട്ടാനാവുമെന്നാണ് കരുതുന്നത്. ഇത് വണ്ടികൾ കൃത്യസമയത്ത് ഒാടാൻ സഹായിക്കും. പണി പൂര്‍ത്തിയാവുന്നതോടെ പുതിയ റെയില്‍പാതയുടെ പ്രതീതിയായിരിക്കും ഉണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.