കണ്ണൂർ മേയർ: തീരുമാനത്തിലെത്താനാകാതെ കോൺഗ്രസ്
text_fieldsകണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക േകാർപറേഷനായ കണ്ണൂരിൽ മേയർ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസിന് ഇതുവരെയായിട്ടില്ല. ഇക്കാര്യത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിനെ നിരീക്ഷകനാക്കി നിയമിച്ചിട്ടുണ്ട്. ടി. സിദ്ദീഖിെൻറ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ഡി.സി.സി ഒാഫിസിൽ വിളിച്ചു ചേർത്തിട്ടുണ്ട്. സമവായത്തിൽ മേയർ സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ വോട്ടിനിട്ട് കണ്ടെത്താനാണ് കെ.പി.സി.സി നിർദേശം.
നിലവിൽ മൂന്നുപേരാണ് കോൺഗ്രസിൽ മേയർ സ്ഥാനത്തേക്കുള്ളത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡി.സി.സി സെക്രട്ടറിയുമായ അഡ്വ.ടി.ഒ. മോഹനൻ എന്നിവരാണ് രംഗത്തുള്ളത്. അഡ്വ. മാർട്ടിൻ ജോർജിനെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചായിരുന്നു മത്സരിപ്പിച്ചത്. കണ്ണൂർ ടി.കെ സ്റ്റോപ്പിനു സമീപത്തെ കോടികൾ വിലമതിക്കുന്ന ഒതയോത്ത് തീയ സമുദായ ശ്മശാനം പി.കെ. രാഗേഷിെൻറ സഹോദരൻ ചെയർമാനായ ട്രസ്റ്റിന് കൈമാറാൻ കോർപറേഷെൻറ അവസാനത്തെ യോഗം തീരുമാനിച്ചിരുന്നു. ഇൗ സ്ഥലം നിലവിൽ വിൽക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഇൗ താൽപര്യം കൂടി പി.കെ. രാഗേഷ് മേയറാകണമെന്ന് ആഗ്രഹിക്കുന്നവർക്കുണ്ടെന്നാണ് ആക്ഷേപം.
പാർട്ടി പദവിയിൽ മുൻഗണന കിേട്ടണ്ടത് അഡ്വ. മാർട്ടിൻ േജാർജിനാണ്. എന്നാൽ, നഗരസഭയിലെ മുൻ പരിചയം പരിഗണിക്കുേമ്പാൾ പി.കെ. രാഗേഷും അഡ്വ. ടി.ഒ. മോഹനനും മേയറാകാൻ യോഗ്യരാണ്. കഴിഞ്ഞ തവണ വിമതനായി മത്സരിച്ച് ജയിക്കുകയും യു.ഡി.എഫിെൻറ ശക്തികേന്ദ്രത്തിലെ കോർപറേഷെൻറ പ്രഥമ ഭരണം എൽ.ഡി.എഫിെൻറ കൈകളിൽ എത്തിക്കുകയും ചെയ്തുവെന്നതിൽ പി.കെ. രാഗേഷിനെതിരെ കോൺഗ്രസിൽ തന്നെ അതൃപ്തിയുണ്ട്. പി.കെ. രാഗേഷിെൻറ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് ബാങ്കിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട പ്രശ്നം കെ. സുധാകരൻ എം.പിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയും ഇടപെട്ടിട്ടും പരിഹരിക്കപ്പെടാതെ കിടക്കുന്നത് മുസ്ലിം ലീഗിൽ ഇപ്പോഴും പുകയുന്നുണ്ട്. കോൺഗ്രസ് കൗൺസിലർമാരിൽ അഡ്വ.ടി.ഒ. മോഹനനാണ് മുൻതൂക്കം ഉള്ളത്. കണ്ണൂരിെല മേയർ ആരാകണമെന്നതിൽ കെ. സുധാകരെൻറ താൽപര്യവും നിർണായകമാകും.
അതേസമയം, മേയറെ കണ്ടെത്തുന്നത് കോൺഗ്രസിെൻറ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. എന്നാൽ, രണ്ടര വർഷം കഴിഞ്ഞാൽ മേയർ പദവി മുസ്ലിം ലീഗിനു വേണമെന്ന നിലപാട് നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്.
അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടന്ന നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത്. മേയർ സ്ഥാനം കോൺഗ്രസിന് നൽകുന്നതിനാൽ നിലവിൽ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിനായിരിക്കും.55 അംഗ കൗൺസിലിൽ 34 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ 21 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.
കാനത്തൂർ ഡിവിഷനിൽ നിന്ന് വിമതനായി ജയിച്ച കെ. സുരേഷ് കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് നേരെത്തതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടി ചേർന്നാൽ കോൺഗ്രസ് കൗൺസിലർമാരുടെ എണ്ണം 22 ആകും. 19 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് ഒരു കൗൺസിലറും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.