Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ മെഡി. കോളജ്​...

കണ്ണൂർ മെഡി. കോളജ്​ ഫീസ്​ വിവാദം: മേൽനോട്ട സമിതി അന്വേഷിക്കണം -സു​പ്രീം​കോ​ട​തി

text_fields
bookmark_border
കണ്ണൂർ മെഡി. കോളജ്​ ഫീസ്​ വിവാദം: മേൽനോട്ട സമിതി അന്വേഷിക്കണം -സു​പ്രീം​കോ​ട​തി
cancel

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ​വ​ര്‍ഷ​ത്തെ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം വി​ല​ക്കി​ക്ക ൊ​ണ്ട്​ കോ​ള​ജി​ല്‍ അ​മി​ത ഫീ​സ്​ വാ​ങ്ങി​യ​തു​ള്‍പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ള്‍ പ്ര​വേ​ശ​ന മേ​ല്‍നോ​ട്ട സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്​​റ്റി​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​​​​െൻറ​താ​ണ്​ ഉ​ത്ത​ര​വ്.

വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് 10 ല​ക്ഷം രൂ​പ​യി​ല​ധി​കം ഫീ​സ് വാ​ങ്ങി​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും പ്ര​വേ​ശ​ന മേ​ല്‍നോ​ട്ട സ​മി​തി നി​ശ്ച​യി​ച്ച​തി​ലേ​റെ ഫീ​സ് വാ​ങ്ങി​യ​താ​യി ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സു​പ്രീം​കോ​ട​തി നേ​ര​േ​ത്ത മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ 25 മു​ത​ല്‍ 50 ല​ക്ഷം രൂ​പ​വ​രെ ഫീ​സ് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ മേ​ല്‍നോ​ട്ട സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഒ​രു വി​ദ്യാ​ര്‍ഥി​യി​ല്‍നി​ന്ന് ഒ​രു കോ​ടി വാ​ങ്ങി​യ​താ​യും സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ക്ക​ു​ന്നു.

ഇൗ ​റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സം​ഭ​വ​ത്തി​ൽ ​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2016-17 വ​ര്‍ഷ​ത്തെ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് വാ​ങ്ങി​യ ഫീ​സി​​​െൻറ ഇ​ര​ട്ടി മ​ട​ക്കി​ന​ല്‍ക​ണ​മെ​ന്ന് നേ​ര​ത്തേ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ തു​ക മ​ട​ക്കി​ക്കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ്​ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം കോ​ള​ജ് പാ​ലി​ച്ചോ​യെ​ന്നും മേ​ല്‍നോ​ട്ട സ​മി​തി പ​രി​ശോ​ധി​ക്ക​ണം. ഈ​വ​ര്‍ഷം മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ള​ജ് അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ ഒാ​ർ​ഡി​ന​ൻ​സ്​ മ​റി​ക​ട​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ഓ​ര്‍ഡി​ന​ന്‍സ​ും സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedical admissionkannur medical collegemalayalam news
News Summary - Kannur medical college admission-Kerala news
Next Story