കണ്ണൂര്‍ മെഡിക്കല്‍ കോളജ്: തസ്തികകളുടെ വര്‍ഗീകരണം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
text_fieldsകണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സൃഷ്ടിച്ച തസ്തികകളുടെ വര്‍ഗീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജ് നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓപ്ഷന്‍ ഇനിയും നല്‍കാതെ മാറി നില്‍ക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഒരാഴ്ചക്കകം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കുന്ന കാര്യത്തില്‍ കൃത്യത ഉണ്ടാകാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. സ്റ്റാന്റ് എലോണില്‍ തുടരാന്‍ ഓപ്ഷന്‍ നല്‍കിയ ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണം.
കരാര്‍ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്താൻ മിനിമം വേതനം നല്‍കുന്നതിനുള്ള പ്രൊപ്പോസലിലും എത്രയും വേഗം തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. റെഗുലറൈസേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പി.ജി ഹോസ്റ്റല്‍, പാരാമെഡിക്കല്‍ വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റല്‍, ഫോറന്‍സിക് മെഡിസിന്‍ വിഭാഗം കെട്ടിടത്തിന് മേല്‍ക്കൂര പണിയല്‍ എന്നിവക്ക് നിർമാണം പൂര്‍ത്തീകരിക്കുന്ന ഘട്ടങ്ങളില്‍ പണം അനുവദിക്കും.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പര്യാപ്തമായ ഏജന്‍സിയെ ചുമതലപ്പെടുത്തി ഒരാഴ്ചക്കകം ഉത്തരവ് പുറപ്പെടുവിക്കും. രോഗീപരിചരണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഭരണാനുമതിക്കായി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.