കണ്ണൂർ മെഡിക്കൽ കോളജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന് 2018 -19 വർഷം പ്രവേശനത്തിന് ആരോഗ്യ സർവകലാശാല അഫിലിയേഷൻ നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻബെഞ്ചിെൻറ സ്റ്റേ. അഫിലിയേഷൻ ലഭ്യമാകുന്ന മുറക്ക് ഇൗ വർഷത്തെ മെഡിക്കൽ പ്രവേശന അലോട്ട്മെൻറ് നടപടിക്രമങ്ങളിൽ ഇൗ കോളജിനെയും ഉൾപ്പെടുത്തണമെന്ന നിർദേശവും സ്റ്റേ ചെയ്തു.
2018-19ലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന അേലാട്ട്മെൻറിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്തു േകാളജ് മാനേജ്മെൻറ് നൽകിയ ഹരജിയിലെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
കോളജിന് നടപ്പുവർഷം ആരോഗ്യ സർവകലാശാല അഫിലിയേഷൻ ഇല്ലെന്നും അതിനാൽ, അലോട്ട്മെൻറ് നടപടികളിൽ ഉൾപ്പെടുത്താനാവില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം വേണ്ടവിധം പരിഗണിക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. അലോട്ട്മെൻറ് നടത്താൻ ഇടക്കാല ഉത്തരവിലൂടെയാണ് അനുമതി നൽകിയതെങ്കിലും ഇത് അന്തിമ വിധിയുടെ സ്വഭാവത്തിലുള്ളതാണ്. ഇടക്കാല ഉത്തരവിെൻറ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയശേഷം അന്തിമ വിധിയിൽ പ്രവേശനം അസാധുവാക്കിയാൽ വിദ്യാർഥികൾക്കും പ്രവേശന കമീഷണറടക്കം അധികൃതർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ മെഡിക്കൽ കോളജിെൻറ അഫിലിയേഷൻ റദ്ദാക്കാൻ പ്രവേശന മേൽനോട്ട സമിതിക്ക് ആരോഗ്യ സർവകലാശാല ശിപാർശ നൽകിയ നടപടിയും കോളജിലേക്കുള്ള അലോട്ട്മെൻറ് നിർത്തിവെക്കാൻ എൻട്രൻസ് കമീഷണർക്ക് സർവകലാശാല നിർദേശം നൽകിയ നടപടിയും കഴിഞ്ഞ ദിവസം ഹൈകോടതി ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.