Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ കർശന സുരക്ഷ:...

കണ്ണൂരിൽ കർശന സുരക്ഷ: രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിയെന്ന്​ ഡി.ജി.പി

text_fields
bookmark_border
കണ്ണൂരിൽ കർശന സുരക്ഷ: രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിയെന്ന്​ ഡി.ജി.പി
cancel

തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താലില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്​. രണ്ട്​ കൊലപാതകങ്ങളിലെയും പ്രതികളെ ഉടൻ പിടികൂടും. പ്രതികള്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
 
രാഷ്​ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത്​ നിർഭാഗ്യകരമാണ്​. ഹർത്താൽ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പൊലീസുകാർക്ക്​ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഡി.ജി.പി പറഞ്ഞു.

കേരളാ അതിര്‍ത്തിയിലും മാഹിയിലുമാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍, പുതുച്ചേരി പൊലീസ് മേധാവി അന്വേഷണത്തിന് കേരളാ പോലീസി​​​െൻറ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkannurkerala newsloknath behrapolitical clashBJP
News Summary - Kannur political murders - Police tight security - DGP- Kerala news
Next Story