വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശി മരിച്ചു; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ
text_fieldsബംഗളൂരു: ൈമസൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. കണ്ണൂർ കല്യാശ്ശേരി മങ്ങാട്ട് കീരിക്കകത്ത് വീട്ടിൽ കെ. നൗഷാദ് (51) ആണ് മരിച്ചത്. സഹയാത്രികനായ കണ്ണൂർ അഴീക്കൽ സ്വദേശി ഇർഷാദ് ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച അർധരാത്രിയോടെ അശോകപുരത്താണ് സംഭവം. ഇരുവരും സഞ്ചരിച്ച ഒാേട്ടായിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുെട ആഘാതത്തിൽ ഇരുവരും പുറത്തേക്ക് തെറിച്ചുവീണു. ഗുരുതരാവസ്ഥയിൽ മൈസൂരു കെ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച നൗഷാദ് മരിച്ചു. തുടർന്ന് ഇർഷാദിനെ ൈമസൂരുവിലെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി.
അഴീക്കലിൽ ബോട്ട് വർക് ഷോപ്പ് നടത്തുകയാണ് നൗഷാദ്. സ്പെയർപാർട്സിെൻറ ആവശ്യങ്ങൾക്കായി ഇടക്ക് മൈസൂരിൽ വരാറുണ്ട്. കഴിഞ്ഞദിവസം കാറിലെത്തി ലോഡ്ജിൽ മുറിയെടുത്തശേഷം ഒാേട്ടായിൽ ഇരുവരും പുറത്തുപോവുേമ്പാഴായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. അപകടത്തിൽ അശോകപുരം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.