Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരില്‍ ക്ഷേത്ര...

കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് ആര്‍.എസ്.എസിന്റെ ക്രൂര മര്‍ദനം

text_fields
bookmark_border
കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് ആര്‍.എസ്.എസിന്റെ ക്രൂര മര്‍ദനം
cancel

കണ്ണൂർ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് ആർ.എസ്.എസ് പ്രവർത്തകർ. കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദനമേറ്റത്. ആര്‍.എസ്.എസ് പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ഷിബിൻ പറഞ്ഞു. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് മര്‍ദനം. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.

പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ ജോലിയിലായിരുന്ന ഷിബിനെ സഹപ്രവർത്തകർക്കിടയിൽനിന്ന് വലിച്ചിറക്കിയാണ് മര്‍ദിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘ്പരിവാർ സംഘടനകൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഉമാ മഹേശ്വരി ക്ഷേത്രത്തില്‍ ഒരു വർഷത്തോളമായി ജനകീയ കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ജനകീയ കമ്മറ്റി വന്നതോടെ സംഘ്പരിവാറിന് ക്ഷേത്രത്തില്‍ സ്വാധീനം കുറഞ്ഞു. ഇതാണ് ആക്രമണങ്ങൾക്ക് പിന്നിലെ കാരണം എന്ന് പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss temple attack
News Summary - kannur rss temple attack
Next Story