കണ്ണൂർ സർവകലാശാല പഠന ബോർഡ്: പട്ടിക ഗവർണർ മടക്കിയില്ലെന്ന്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളിയെന്ന വാർത്ത വസ്തുതവിരുദ്ധമെന്ന് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.അഞ്ചുമുതൽ 11 വരെ അംഗങ്ങളാണ് സാധാരണയായി പഠനബോർഡിലുണ്ടാവുക. ഇത്തരത്തിലുള്ള വിവിധ ബോർഡുകളിലേക്കായി വി.സി നാമനിർദേശം ചെയ്ത 700ലധികം അംഗങ്ങളിൽ 25 പേരുടെ യോഗ്യതയെ സംബന്ധിക്കുന്ന വിവരങ്ങൾ പൂർണമല്ലെന്നും വിവരങ്ങൾ മുഴുവനായും ചേർത്ത പട്ടിക സമർപ്പിക്കണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടത്.
കൂടാതെ വിരമിച്ച അധ്യാപകരെയും സ്വാശ്രയ കോളജുകളിലെ അധ്യാപകരെയും നാമനിർദേശം ചെയ്യാനിടയായ സാഹചര്യം എന്താണെന്നുകൂടി വ്യക്തമാക്കണം. സാധാരണ നടപടിക്രമം മാത്രമാണിത്.വ്യാജ വാർത്തകളിലൂടെ സർവകലാശാലയെയും അധികൃതരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും വി.സി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.