പരീക്ഷ മാറ്റിയത് സ്വാഗതാർഹം -ഫ്രറ്റേണിറ്റി
text_fieldsകണ്ണൂർ: ജൂൺ 29ന് ആരംഭിക്കാൻ തീരുമാനിച്ച കണ്ണൂർ സർവകലാശാല മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ മാറ്റിവെച്ച നടപടി സ്വാഗതാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെൻറ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി പരീക്ഷ കൺട്രോളർക്ക് ഫ്രറ്റേണിറ്റി നിവേദനം നൽകിയിരുന്നു. ഇടപെടൽ വിജയം കണ്ടുവെന്നും വിദ്യാർഥി പ്രശ്നങ്ങളിൽ സംഘടന ഇനിയും മുന്നിൽ തന്നെ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
യോഗത്തിൽ ജില്ല പ്രസിഡൻറ് ജവാദ് അമീർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ ആരിഫ മെഹബൂബ്, ശബീർ എടക്കാട്, വൈസ് പ്രസിഡൻറുമാരായ മിസ്ഹബ് ഇരിക്കൂർ, അഞ്ജു ആൻറണി, ജില്ല സെക്രട്ടറിമാരായ മുഹ്‌സിൻ ഇരിക്കൂർ, അർശാദ് ഉളിയിൽ, മശ്ഹൂദ് കാടാച്ചിറ, സഫൂറ നദീർ, സി.കെ. ശഹ്സാന, കണ്ണൂർ യൂനിവേഴ്സിറ്റി കൺവീനർ മുഹമ്മദ് ഫറാഷ് എന്നിവർ ഓൺലൈൻ മീറ്റിങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.