യോഗ്യതയില്ലാത്ത വിദ്യാർഥിക്ക് ബി.പി.എഡ് പ്രവേശനം; വിവാദമായപ്പോൾ റദ്ദാക്കി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക് കേഷൻ (ബി.പി.എഡ്) കോഴ്സിന് യോഗ്യതയില്ലാത്ത വിദ്യാർഥിനിക്ക് പ്രവേശനം നൽകിയത് റദ്ദാ ക്കി. യോഗ്യതാപരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത വിദ്യാർഥിനിക്കാണ് പ്രവേശനം നൽകിയത്.
പ്രവേശനം വിവാദമായതോടെ സർവകലാശാല ഉപരോധിച്ച കെ.എസ്.യു പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രവേശനം റദ്ദാക്കാൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകുകയായിരുന്നു.
സിൻഡിക്കേറ്റ് അംഗവും വകുപ്പ് മേധാവിയുമായ അധ്യാപകൻ മുൻകൈയെടുത്താണ് യോഗ്യതയില്ലാത്ത വിദ്യാർഥിക്ക് പ്രവേശനം നൽകിയത്. ഇതേത്തുടർന്ന് വകുപ്പ് മേധാവിയെ മാറ്റാൻ തീരുമാനിച്ചു. ഡോ. അനിൽ രാമചന്ദ്രൻ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവിയായി ചുമതലയേറ്റെടുക്കണമെന്നും വൈസ് ചാൻസലർ നിർദേശിച്ചു. വിഷയത്തിൽ അന്വേഷണം നടത്തുന്നതിന് രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, അക്കാദമികവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. നവംബർ ഏഴിനുമുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും വൈസ് ചാൻസലർ അന്വേഷണസമിതിയോട് ആവശ്യപ്പെട്ടു.
ഉപരോധസമരത്തിന് കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി എം.കെ. വരുൺ, മുൻ ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ്, സി.ടി. അഭിജിത്ത്, നവനീത് നാരായണൻ, അൻസിൽ വാഴപ്പള്ളി, നബീൽ വളപട്ടണം, ഹരികൃഷ്ണൻ പാലാട്, കെ. റാഹിബ്, ആകാശ് ഭാസ്കർ, ആൽബിൻ അറക്കൽ, സി.എച്ച്. മുഹമ്മദ് റിബിൻ, സുധീഷ് വെള്ളച്ചാൽ, സി.കെ. ഹർഷരാജ്, വി.കെ. റനീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.