കണ്ണൂർ സർവകലാശാല യൂനിയൻ എസ്.എഫ്.ഐ നിലനിർത്തി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണയും എസ്.എഫ്.ഐയുടെ വിജയക്കൊടി. ഇതോടെ തുടർച്ചയായി 24ാം തവണയും എസ്.എഫ്.ഐ ഭരണം നിലനിർത്തി.
കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിനെതിരെ മുഴുവൻ സീറ്റിലും ഭൂരിപക്ഷം നേടിയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്.ചെയർപേഴ്സനായി കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ടി.പി. അഖില തെരഞ്ഞെടുക്കപ്പെട്ടു.
കെ.എസ്.യു സ്ഥാനാർഥി ജെഫിൻ ഫ്രാൻസിസിനെ 35 വോട്ടിനാണ് തോല്പിച്ചത്. ജനറൽ സെക്രട്ടറിയായി വിജയിച്ച ടി. പ്രതീകിന് 32 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
വൈസ് ചെയർപേഴ്സനായി കൂത്തുപറമ്പ് എം.ഇ.എസ് കോളജിലെ മുഹമ്മദ് ഫവാസ്, ലേഡി വൈസ് ചെയർപേഴ്സനായി പയ്യന്നൂർ കോളജിലെ അനന്യ ആർ. ചന്ദ്രൻ, ജോയിൻ സെക്രട്ടറിയായി മുന്നാട് പീപ്ൾസ് കോളജിലെ കെ.പി. സൂര്യജിത്ത്, കണ്ണൂർ ജില്ല എക്സിക്യൂട്ടിവിലേക്ക് ചൊക്ലി ഗവ. കോളജിലെ കെ.വി. അൻഷിക, കാസർകോട് ജില്ല എക്സിക്യൂട്ടിവിലേക്ക് കാഞ്ഞങ്ങാട് നെഹ്റു കോളജിലെ കെ. പ്രജിന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ല എക്സിക്യൂട്ടിവ് സ്ഥാനത്തേക്ക് മാനന്തവാടി ഗവ. കോളജിലെ പി.എസ്. സെബാസ്‌റ്റ്യൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.