ചോദ്യക്കടലാസിനു പകരം വിതരണം ചെയ്തത് ഉത്തരസൂചിക; കണ്ണൂർ സർവകലാശാല പരീക്ഷ റദ്ദുചെയ്തു
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷയുടെ ചോദ്യക്കടലാസ് മാറി. വ്യാഴാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ബി. എ.എൽഎൽ.ബി റെഗുലർ മലയാളം രണ്ട് പരീക്ഷയുടെ ചോദ്യക്കടലാസാണ് മാറിയത്. ചോദ്യക്കടലാസിനുപകരം ഉത്തര സൂചികയാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. ഇൻവിജിലേറ്റർമാർ ചോദ്യക്കടലാസ് എത്തിച്ച് പരീക്ഷ തുടരാൻ തീരുമാനിച്ചെങ്കിലും വിദ്യാർഥികൾ സമ്മതിച്ചില്ല.
ചോദ്യം തയാറാക്കുന്നിടത്താണ് പിഴവ് സംഭവിച്ചതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. രണ്ടു കവറുകളിലായാണ് ഉത്തര സൂചികയും ചോദ്യക്കടലാസും അയക്കുക. ആദ്യ സെറ്റ് ഉത്തരസൂചിക വെക്കേണ്ടിടത്ത് ചോദ്യവും ചോദ്യത്തിനുപകരം ഉത്തരസൂചികയുമാണ് പരീക്ഷ വിഭാഗത്തിൽ എത്തിയത്.
ഒരു ഉത്തരസൂചികക്കു പകരം 50 ഉത്തരസൂചികയും 50 ചോദ്യക്കടലാസിനുപകരം ഒരു ചോദ്യക്കടലാസുമാണ് പ്രിൻറ് ചെയ്തെത്തിയത്. ഇതാണ് വിതരണം ചെയ്തത്. അതേസമയം, രണ്ടു സെറ്റ് ചോദ്യക്കടലാസ് വേറെയും തയാറുള്ളതിനാൽ പുനഃപരീക്ഷ സെപ്റ്റംബർ 30ന് നടത്തും. പരീക്ഷ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.