Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.സി നിയമനം:...

വി.സി നിയമനം: മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് കെ. സുധാകരന്‍

text_fields
bookmark_border
k sudhakaran
cancel

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനത്തിൽ കോടതിവിധി ചൂണ്ടിക്കാട്ടി അധികാര ദുര്‍വിനിയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനുള്ള സര്‍ക്കാർ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍. ഗവര്‍ണറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യം നിര്‍ഭാഗ്യവശാല്‍ കോടതി പരിഗണിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

കൂടാതെ നിയമപോരാട്ടം തുടരുകയുമാണ്. എന്നിട്ടും ചട്ടവിരുദ്ധ നിയമനത്തെ വെള്ളപൂശാനാണ് സര്‍ക്കാർ ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്​. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതവും ഗുരുതര സത്യപ്രതിജ്ഞ ലംഘനവുമാണ്. സര്‍വകലാശാലകളിലെ അധ്യാപക നിയമനം അടിയന്തരമായി പി.എസ്​.സിക്ക്​ വിടുകയാണ്​ ഇതിനുള്ള പ്രതിവിധിയെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranKannur VCr bindu
News Summary - Kannur VC appointment: Efforts to protect minister will not be worthwhile: K Sudhakaran
Next Story