'കണ്ണൂർ വി.സി ക്രിമിനലാണ്, കായികമായി നേരിടാൻ ഗൂഢാലോചന നടത്തി'; ഗുരുതര ആരോപണങ്ങളുമായി ഗവർണർ
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണ്. അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞു.
ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നു. ഇത് വി.സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വി.സി ഒപ്പിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അതേസമയം, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ നടന്ന ചട്ടലംഘനങ്ങളിൽ സ്വീകരിച്ച നടപടികളിൽ ഗോപിനാഥ് രവീന്ദ്രൻ നടത്തിയ പ്രതികരണങ്ങൾ ഗവർണറെ ചൊടിപ്പിച്ചിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്ത സർവകലാശാല തലവനായ ചാൻസലറുടെ നടപടിക്കെതിരെ വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ചട്ടലംഘനമാണെന്നും രാജ്ഭവൻ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.