കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ് 14ന് അന്തിമമായി പരിഗണിക്കാനിരിക്കെ, കേസ് പരിഗണിക്കുന്ന ജഡ്ജി കണ്ണൂർ സർവകലാശാലയിൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ ഉദ്‌ഘാടകനായി എത്തുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു.
പൊതുസമൂഹത്തിനിടയിൽ സംശയം ജനിക്കത്തക്കവിധം ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ സർവകലാശാല അധികൃതരുടെയും വി.സിയുടെയും ഭാഗത്തുനിന്നും ഉണ്ടായെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് ഉചിതമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കത്തയച്ചത്.
ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും പൊതുചർച്ചക്കും ഇടയായ ഇത്തരമൊരു കേസിലെ പ്രധാന പ്രതിയായ വൈസ് ചാൻസലറുടെ ഭാഗത്തുനിന്നു തന്നെയുള്ള വളഞ്ഞ വഴിയിൽ കൂടിയുള്ള നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് അയച്ച കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.