Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖത്തറില്‍ കണ്ണൂർ...

ഖത്തറില്‍ കണ്ണൂർ സ്വദേശികൾക്ക്​ വധശിക്ഷ; കേസിൽ വ്യക്തതയില്ലാതെ കുടുംബം

text_fields
bookmark_border
ഖത്തറില്‍ കണ്ണൂർ സ്വദേശികൾക്ക്​ വധശിക്ഷ; കേസിൽ വ്യക്തതയില്ലാതെ കുടുംബം
cancel

കണ്ണൂർ: യമൻ സ്വദേശിയുടെ വധവുമായി ബന്ധപ്പെട്ട്​ കണ്ണൂർക്കാരായ നാല്​ യുവാക്കൾക്ക്​ ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ കുടുംബം. ഖത്തറില്‍ സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശി സലാഹുല്‍ കാസിമിനെ വധിച്ച കേസില്‍ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ നാല്​ യുവാക്കൾക്കാണ് ബുധനാഴ്​ച വധശിക്ഷ വിധിച്ചത്​. കെ. അഷ്​ഫീര്‍ (30), അനീസ്​ (33), റാഷിദ്​ കുനിയില്‍ (33), ടി. ശമ്മാസ്​ (28) എന്നിവരാണ്​ ഒന്ന​ു മുതൽ നാലുവരെ പ്രതികൾ.

ഇതിൽ അഷ്​ഫീർ ഒഴികെ ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക്​ കടന്ന്​ ഒളിവിലാണ്​. അഷ്​ഫീറി‍െൻറ സഹോദരൻ ജഹസീറും ഇതേ കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട്​ ജയിലിലാണ്​. എന്നാൽ, കേസിനെയോ വിധിയെയോ സംബന്ധിച്ച്​ ഒരു വിവരവും അഷ്​ഫീറി‍െൻറ കുടുംബത്തിന്​ ലഭിച്ചിട്ടില്ല. 2019 ജൂണിലാണ്​ കേസിനാസ്​പദമായ സംഭവം. സംഭവത്തിൽ അഷ്​ഫീറും സഹോദരനും അന്നുതൊേട്ട ജയിലിലാണ്​. ഇവരെ കൂടാതെ മട്ടന്നൂർ പാലോട്ടുപള്ളിയിലെ മറ്റ്​ രണ്ടുപേരായ ഉസ്​മാൻ, ഫായിസ്​ എന്നിവർക്കും കേസിൽ തടവുശിക്ഷ ലഭിച്ചു എന്നാണ്​ പുറത്തുവരുന്ന വാർത്ത. എന്നാൽ, ഇതുസംബന്ധിച്ചുള്ള ഒരു അറിയിപ്പോ വ്യക്തതയോ ഇവരുടെ കുടുംബാംഗങ്ങളിൽ ആർക്കും​ ലഭിച്ചിട്ടില്ല. അഷ്​ഫീർ കൊല്ലപ്പെട്ട യമൻ പൗര​െൻറ ജീവനക്കാരനായിരുന്നു. സഹോദരൻ മറ്റൊരു കമ്പനിയിലെ ഡ്രൈവറായിരുന്നു.

നിരപരാധിയാണെന്നു കാണിച്ച്​ അഷ്​ഫീറി‍െൻറയും സഹോദര‍​െൻറയും മോചനത്തിനായി പിതാവ്​ അഷ്​റഫ്​ ദേശീയ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, നോർക്ക, കണ്ണൂർ ജില്ല പൊലീസ്​ ചീഫ്​ എന്നിവർക്ക്​ നിവേദനമടക്കം നൽകിയിരുന്നു. എന്നാൽ, ഇതിനൊന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസി‍െൻറ വിചാരണ കാലഘട്ടത്തിലോ ഇപ്പോഴുള്ള വിധിയെ സംബന്ധിച്ചോ മക്കളുടെ അവസ്​ഥ സംബന്ധിച്ച ഒരു ഒൗദ്യോഗികമായ അറിയിപ്പോ വിവരങ്ങളോ ഒന്നരവർഷമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരായ 27 പേരാണ്​ പ്രതിപ്പട്ടികയിലുള്ളത്​. കുറ്റക്കാര​െല്ലന്ന്​ കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക്​ അഞ്ചുവര്‍ഷം, രണ്ടുവര്‍ഷം അടക്കം തടവുശിക്ഷ വിധിച്ചു എന്നുമാണ്​ വിവരം. മലയാളി ഏറ്റെടുത്ത്​ നടത്തിയിരുന്ന മുര്‍റയിലെ ഫ്ലാറ്റിലാണ്​ കൊലപാതകം നടന്നത്​. ദോഹയില്‍ വിവിധ ജ്വല്ലറികള്‍ നടത്തിയിരുന്നയാളായിരുന്നു യമന്‍ സ്വദേശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar murdermattannurkannur#yemani death
Next Story