വാർഡുകളുടെ എണ്ണം വർധിപ്പിക്കൽ: സർക്കാർ തീരുമാനം ഉപേക്ഷിച്ചത് ആറളം ഫാമിന് തിരിച്ചടി
text_fieldsകേളകം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും വിഭജനം നടത്തുന്നതിനുമുള്ള സർക്കാർ ഓർഡിനൻസ് തീരുമാനം കോവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ചത് ആറളം ആദിവാസി മേഖല ഉൾപ്പെട്ട ആറളം ഫാമിന് തിരിച്ചടിയായി. രാജ്യത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡ് എന്നറിയപ്പെടുന്ന ആറളം ഫാം വാർഡ് വിഭജിച്ച് ആറളം ഫാമില്‍ രണ്ട് വാര്‍ഡുകള്‍ കൂടി വർധിപ്പിക്കാനായിരുന്നു തീരുമാനം.
നിലവിൽ 17 വാർഡുള്ള ആറളം പഞ്ചായത്ത് വാർഡുകളുടെ എണ്ണം 19 ആക്കാനായിരുന്നു ലക്ഷ്യം. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പരമവധി രണ്ട് വാര്‍ഡുകള്‍ കൂടി വര്‍ധിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഒരുവാർഡ് ആയി 4000 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ആറളം ഫാം ആദിവാസി പുനരധിവാസ മേഖല മൂന്ന് വാര്‍ഡായി വിഭജിക്കാനുളള സാധ്യതയാണ് ഇല്ലാതായത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 4000 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശം ആറളം ഫാം വാര്‍ഡ് എന്നപേരില്‍ ഒറ്റ വാര്‍ഡായാണ് അറിയപ്പെട്ടത്. മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് ഘട്ടങ്ങളിലായി 1500ഓളം കുടുംബങ്ങള്‍ക്ക് ഫാമില്‍ ഭൂമി ലഭിച്ചിട്ടുണ്ട്. ഇവരും കൂടി വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചതോടെ വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം 3500 നോട് അടുക്കും. ആയിരം പേര്‍ക്ക് ഒരു വാര്‍ഡ് എന്ന നിലയില്‍ കണക്കാക്കിയാല്‍ തന്നെ ചുരുങ്ങിയത് നാലു വാര്‍ഡെങ്കിലും ഫാമില്‍ ഉണ്ടാകേണ്ടതാണ്.
ആറളം ഫാമിനെ ആദിവാസി പഞ്ചായത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും നിരവധി ആദിവാസി സംഘടനകളും നേരത്തെ തന്നെ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു.
ഗ്രാപഞ്ചായത്ത് അനുവദിച്ചില്ലെങ്കിലും നിലവിലുള്ള വാര്‍ഡ് വിഭജിക്കണമെന്നാണ് പ്രധാന ആവശ്യം. ഇടമലക്കുടി മോഡലിൽ ആദിവാസികൾ മാത്രമുള്ള ആറളം ഫാമിനെ പ്രത്യേക പഞ്ചായത്താക്കി മാറ്റണമെന്നാണ് പുനരധിവാസ കുടുംബങ്ങളുടെ ആവശ്യവും ലക്ഷ്യവും. വാർഡ് വിഭജനവും നടക്കാതെ പോയതോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷവും ഫാമിലെ ജനപ്രതിനിധിക്കും വോട്ടർമാർക്കും നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് ബാക്കിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.