കടകൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണം, ജുമുഅക്കും ബലിപെരുന്നാളിനും നിയന്ത്രണങ്ങളോടെ അനുമതി വേണം -കാന്തപുരം
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. ഇടവിട്ടുള്ള ദിവസങ്ങളിൽ കടകൾ തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണെന്നും ആ ദിവസങ്ങളിൽ കോവിഡ് പ്രതിരോധം ദുർബലമാകുകയാണെന്നും കാന്തപുരം പറഞ്ഞു. വെള്ളിയാഴ്ചകളില്‍ ജുമുഅക്കും ബലിപെരുന്നാളിനും ആരാധനയുടെ നിർവഹണത്തിന് അനിവാര്യമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി നമസ്കരിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങൾ വിശദമായി ടെലഫോണിൽ സംസാരിച്ചിട്ടുണ്ട്. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സർക്കാർ നിർദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സർക്കാരും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങരുത്'' -കാന്തപുരം പറഞ്ഞു.
അതേസമയം കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.