ബാബരി കേസിൽ ചർച്ച വേണ്ട, കോടതിയിൽ തീർക്കണം –കാന്തപുരം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ ചർച്ചകൊണ്ട് കാര്യമില്ലെന്നും കോടതിതന്നെ തീർപ്പുകൽപിക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ വ്യക്തമാക്കി. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവ് പെങ്കടുത്ത ചടങ്ങിൽ അദ്ദേഹത്തിനും പ്രധാനമന്ത്രി നരേന്ദ്ര േമാദിക്കുമൊപ്പം വേദി പങ്കിട്ട ശേഷം നിസാമുദ്ദീനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.
ശ്രീശ്രീ രവിശങ്കറിെൻറ നേതൃത്വത്തിൽ മൗലാന സൽമാൻ നദ്വി അടക്കമുള്ളവരുെട സഹകരണത്തോടെ ബാബരി കേസ് ഒത്തുതീർക്കുന്നതിന് നടക്കുന്ന ചർച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കാന്തപുരം. ചർച്ചകൾ നടത്തി തീരുമാനം എടുക്കുന്നത് നല്ലതാണെങ്കിൽപോലും ചർച്ച നടത്തുേമ്പാൾ മൂന്നാമതൊരു കക്ഷികൂടി വരുന്ന സാഹചര്യമുണ്ടാകും. കക്ഷികൾ മാറിമാറി വന്ന് ഇൗ ചർച്ച അവസാനിക്കില്ല. അതുകൊണ്ടുതന്നെ ന്യായവും യുക്തവുമായ തീരുമാനം കോടതിയിൽനിന്നുതന്നെ ഉണ്ടാകണം. ബാബരി മസ്ജിദിെൻറ സ്ഥലം ഒാഹരിവെക്കുന്നതിനോട് യോജിപ്പില്ല. മസ്ജിദ് എന്നാൽ അത് മുസ്ലിംകളുടേതാണ്. അവിടെ മസ്ജിദ് ഉണ്ടായിരുന്നുവെന്ന കാര്യം തീർച്ചയാണ്. മസ്ജിദ് െപാളിച്ചുകളഞ്ഞത് ശരിയല്ല എന്ന വാദം എപ്പോഴും നിലനിൽക്കുന്നുണ്ട്.
സിറിയയിലെ കുരുതിക്കെതിരെ കോഴിക്കോട് മർകസിനും സുന്നി വിദ്യാഭ്യാസ ബോർഡിനും കീഴിൽ രാജ്യത്തുള്ള ആയിരക്കണക്കിന് പള്ളികളിൽ ജുമുഅക്ക് ശേഷം പ്രാർഥനായോഗം നടത്തുമെന്ന് കാന്തപുരം പറഞ്ഞു. സിറിയൻ സംഘർഷം ജോർഡൻ രാജാവുമായി ചർച്ചചെയ്തുവെന്ന് അേദ്ദഹം തുടർന്നു. അട്ടപ്പാടിയിൽ മധുവിനെ ജനം അടിച്ചുകൊന്ന സംഭവത്തെ വിമർശിച്ച കാന്തപുരം ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും സർക്കാർ അതിന് ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് മർകസ് വൈസ് പ്രിൻസിപ്പൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇൻഡോ അറബ് കൾച്ചറൽ മിഷൻ സെക്രട്ടറി അമീൻ മുഹമ്മദ് ഹസൻ സഖാഫി എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.