നിലപാട് എല്ലാ ഘടകങ്ങളെയും അറിയിച്ചിട്ടുണ്ട്, വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുത് -കാന്തപുരം
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിർദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു.
മേൽ നിലപാടുകളിൽ ഒരു മാറ്റവുമില്ല. അതിന് വിരുദ്ധമായി തന്റെയോ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ല നേതാക്കളുടെയോ പേരിൽ ഇറങ്ങുന്ന വ്യാജ സന്ദേശങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് നില തത്സമയം അറിയാൻ ആപ്
തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കൈയിലുണ്ടെങ്കിൽ വോട്ടെടുപ്പ് നില എത്രശതമാനമായെന്നറിയാൻ വേറെങ്ങും പോവണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺ ഔട്ട് ആപ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകും.
വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക. തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ് ഉപയോഗിക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.