Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി തലക്ക്​...

മോദി തലക്ക്​ വെളിവില്ലാത്തവനെന്ന്​ സ്വാമി ശക്​തിബോധി; പിൻവലിപ്പിച്ച്​ കാന്തപുരം

text_fields
bookmark_border
kanthapuram
cancel

കോഴിക്കോട്​: മോദിയെ തലക്ക്​ വെളിവില്ലാത്തവനെന്ന്​ വിശേഷിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്​തിബോധിയു​ടെ പരാമർശം പിൻവലിപ്പിച്ച്​​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ. ഏക സിവില്‍കോഡിനെതിരെ കോഴിക്കോട്​ കടപ്പുറത്ത്​ എ.പി വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു​ സ്വാമിക്കെതിരെ കാന്തപുരം ഇട​പെട്ടത്.

തലക്ക്​ വെളിവില്ലെന്ന്​ തെളിയിച്ച നമ്മുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാൾ ജനിച്ച ഗുജറാത്താണ്​ ഇപ്പോൾ ശ്രദ്ധാകേന്ദ്രം. ഉസ്​താദിന്​ അവി​ടെ സ്​കൂളുകളുണ്ട്​. അദ്ദേഹത്തിന്​ അവിടെ കഷ്​ടപ്പാ​ടുകളൊന്നും ഉണ്ടാവരുതെന്ന്​ താൻ പ്രാർഥിക്കുന്നു. പ്രധാനമ​ന്ത്രിയുടെ നാവ്​ ഉച്ചരിച്ച്​ ​ത​െൻറ നാവ്​ കേടാക്കണമെന്ന്​ വിചാരിക്കുന്നില്ല.

മഹാത്​മ ഗാന്ധിയെപ്പോലെയുള്ള ഹിന്ദുക്കളുടെ പ്രതിനിധിയായിട്ടാണ്​ തനിക്ക്​ അറിയപ്പെടാനിഷ്​ടമെന്നും അങ്ങനെയുള്ള ഹിന്ദുക്കൾ ഉള്ള നാട്​ മാത്രമേ നല്ല നാടായി മാറാൻ സഹായകമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട്​ കാന്തപുരവുമായി സംസാരിച്ച  സ്വാമി വീണ്ടും വേദിയിലെത്തുകയും പരാമർശം നിങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ട്​​ മറ്റ്​ വേദികളിൽ ഉപയോഗിക്കാനായി ത​െൻറ നിഘണ്ടുവിൽ ഏറ്റവും ആദ്യം തന്നെ സൂക്ഷിച്ചുകൊണ്ട്​ ഇവിടെ പിൻവലിക്കുന്നതായാണ്​​ സ്വാമി പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuram
News Summary - kanthapuram disagreed swami shakthi bodhi
Next Story