‘ചിലർ ബഹിഷ്കരിച്ചത് രാഷ്ട്രീയ സമ്മേളനമെന്ന് കരുതിയാവും’ -കാന്തപുരം
text_fieldsകോഴിക്കോട്: മർകസ് സമ്മേളനം ചില രാഷ്ട്രീയക്കാർ ബഹിഷ്കരിച്ചത് രാഷ്ട്രീയക്കാരുടെ സമ്മേളനമാണ് എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മർകസ് സനദ്ദാന പ്രസംഗത്തിൽ പറഞ്ഞു. വിജ്ഞാന സമ്മേളനമാണിത്. ഏതെങ്കിലും രാഷ്ട്രീയക്കാരെ മുന്നിൽക്കണ്ട് തുടങ്ങിയതല്ല മർകസ്. രാഷ്ട്രീയക്കാർക്ക് സ്വാധീനം ചെലുത്താൻ കഴിയുംവിധമല്ല സ്ഥാപനത്തിെൻറയും സംഘടനയുടെയും ഘടന. രാഷ്ട്രീയക്കാരുടെ പിടിയിൽനിന്ന് സമുദായത്തെ മോചിപ്പിക്കാൻ ആരംഭിച്ച സ്ഥാപനമാണിത്. മർകസിൽ വരുന്നവർ രാഷ്ട്രീയമായ താൽക്കാലിക നേട്ടത്തിന് വരുന്നവരല്ല -കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.