കേരളത്തിലെ വഖഫ് ബോർഡ് മുസ്ലിംകൾക്കു വേണ്ടി നിലകൊള്ളുന്നില്ല –കാന്തപുരം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന വഖഫ് ബോർഡ് മുസ്ലിംകളെയും മഹല്ല് ജമാഅത്തുകളെയും ശാക്തീകരിക്കുന്നതിന് നിലകൊള്ളുന്നില്ലെന്നും പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മൈനോറിറ്റി വെൽെഫയർ അസോസിയേഷൻ സംഘടിപ്പിച്ച മുതവല്ലി സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ ധാരാളമായി മുസ്ലിംകളുടെ ഉന്നമനത്തിനും മഹല്ല്, പള്ളി, മദ്റസ പുനരുദ്ധാരണത്തിനുമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ കേരള വഖഫ് ബോർഡ് മഹല്ലുകളെയും വഖഫുകളെയും പിഴിയുകയാണ് ചെയ്യുന്നതെന്ന് കർണാടക, തമിഴ്നാട് സർക്കാറുകളെ പരാമർശിച്ച് കാന്തപുരം വ്യക്തമാക്കി. വഖഫ് സ്ഥാപനങ്ങളിൽ ഏകീകരിച്ച സ്കീം നടപ്പാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.