ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാന പ്രകാരം -കപിൽ സിബൽ
text_fieldsമലപ്പുറം: ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ കേൾക്കാത്ത സർക്കാറാണെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമാ യ കപിൽ സിബൽ. രാജ്യത്തിൻെറ അടിസ്ഥാനമൂല്യങ്ങളെ തകർക്കാൻ കഴിയുന്ന ഒരു ശക്തിയുമില്ല. സർവകലാശാലകളെ ആദ്യം തകർക്ക ുക എന്നതായിരുന്നു ഹിറ്റ്ലറുടേയും നയം. അതാണ് ഡൽഹിയിൽ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു.
സർവകലാശാല വിദ്യാർഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മർദിക്കുകയാണ് ചെയ്യുന്നത്. സർവകലാശാലകളിലും രാജ്ഭവനുകളിലും ആർ.എസ്.എസിൻെറ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവർണർ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തിരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി വിമർശിച്ചിരുന്നു. അനുമതി വാങ്ങാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് കപിൽ സിബലിൻെറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.