ഏകാധിപത്യ നിയമം അറബിക്കടലിൽ എറിയും വരെ വിശ്രമമില്ല –കപിൽ സിബൽ
text_fieldsകോഴിക്കോട്: ഹിന്ദുസ്ഥാനുവേണ്ടി ഒന്നും െചയ്യാതെ ഒരു കാര്യവും പറയാനില്ലാത്തതുകൊ ണ്ടാണ് പ്രധാനമന്ത്രി മോദി ഊണിലും ഉറക്കത്തിലും പാകിസ്താനെപ്പറ്റി പറയുന്നതെന്ന് ക ോൺഗ്രസ് നേതാവ് കപിൽ സിബൽ. പൗരത്വ ഭേദഗതി നിയമം, പൗരത്വപ്പട്ടിക എന്നിവക്കെതിര െ യു.ഡി.എഫ് സംഘടിപ്പിച്ച മഹാറാലിയിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിെൻറ ഏകാധിപത്യ നിയമമാണിത്. അത് അറബിക്കടലിൽ എറിയും വരെ വിശ്രമമില്ല. അവസാന ശ്വാസം വരെ നിയമത്തെ പ്രതിരോധിക്കും. കോടതി ഉത്തരവുകൾ ചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും വരാം. കോടതികളിൽ മാത്രം ഒതുങ്ങുന്നതാവില്ല, അതിനും പുറത്തുള്ള ഒന്നിക്കൽ സമരം കൂടിയാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭമെന്നും കപിൽ സിബൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിക്കുന്നതിനാൽ പാകിസ്താനൊപ്പമാണ് കോൺഗ്രസ് എന്നാണ് മോദി പറയുന്നത്. ഉറക്കത്തിലും ഉണർന്നാലും പാകിസ്താനെപ്പറ്റി പറയുന്ന അദ്ദേഹത്തിന് ഇന്ത്യയെപ്പറ്റി ചിന്തിക്കാൻ നേരമില്ല. ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം ആക്രമിക്കുന്ന സർക്കാർ ഇന്ത്യയിൽ ആദ്യമാണ്. പൗരത്വ ഭേദഗതി നിയമം ഉപയോഗിച്ച് മോദിക്കെതിരെ വോട്ട് ചെയ്യുന്നവരെയെല്ലാം പുറത്തുനിർത്താനാവും. മുസ്ലിംകളെ മാത്രമല്ല, സൂനാമി, പ്രളയം തുടങ്ങിയവയിൽ രേഖകൾ നഷ്ടപ്പെടുന്ന പാവങ്ങളെയും പുറത്തുനിർത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദലി കടപ്പുറത്തുനിന്ന് കടപ്പുറം ഓപൺ സ്േറ്റജിലേക്ക് നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പി.െക. കുഞ്ഞാലിക്കുട്ടി എം.പി, സമസ്ത കേരള ജം ഇയ്യതുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കെ.എൻ.എം വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, സി.പി. ഉമർ സുല്ലമി, എം.പിമാരായ ബെന്നി ബെഹനാൻ, എം.കെ. രാഘവൻ, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ രാജ് മോഹനൻ ഉണ്ണിത്താൻ എന്നിവരും സാദിഖലി ശിഹാബ്തങ്ങൾ, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ. പി.എ. ഫസൽ ഗഫൂർ, ടി. സിദ്ദീഖ്, ഉമ്മർ പാണ്ടികശാല തുടങ്ങിയവരും സംസാരിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എ സ്വാഗതവും എം.എ. റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.